Breaking

Tuesday, May 28, 2019

അമിതാഭ് കാന്ത് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പൽ സെക്രട്ടറിയാകുമെന്ന് സൂചന

തിരുവനന്തപുരം: കേരള കേഡർ ഐ.എ.എസ് ഓഫീസറായ അമിതാഭ്കാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽസെക്രട്ടറിയാവുമെന്ന് റിപ്പോർട്ട്. നിലവിൽ നീതി ആയോഗിന്റെ സി.ഇ.ഒ ആണ് അമിതാഭ്കാന്ത്. തലശ്ശേരി സബ് കളക്ടറായാണ് അമിതാഭ്കാന്ത് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് കോഴിക്കോട് കളക്ടറായും അദ്ദേഹം സേവനമനുഷ്ടിച്ചു. അമിതാഭ്കാന്ത് സ്റ്റേറ്റ് ടൂറിസം സെക്രട്ടറിയായിരിക്കെയാണ് കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം ആദ്യമായി ഉപയോഗിക്കുന്നത്. കേന്ദ്ര ടൂറിസം സെക്രട്ടറിയായിരിക്കെ അമിതാഭ്കാന്ത് തന്നെയാണ് ഇൻക്രെഡിബിൾ ഇന്ത്യ എന്ന ക്യാംപെയിൻ ആരംഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ യുവജനങ്ങൾക്കായുള്ള നൈപുണ്യ വികസന വികസന പരിപാടിക്ക് പിന്നിലും അമിതാഭാണ്. നിയമിതനായാൽ ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത്ത് ഡോവലിന് ശേഷം കേരള കേഡറിൽ നിന്ന് പ്രധാനമന്ത്രിയുടെ ടീമിലെത്തുന്ന ഉദ്യോഗസ്ഥനാവും അമിതാഭ്കാന്ത്. content highlights: Kerala cadre IAS Amitabh Kant tipped to become PM's Principal Secretary


from mathrubhumi.latestnews.rssfeed http://bit.ly/2HHuZ13
via IFTTT