Breaking

Wednesday, May 22, 2019

ജമ്മു കശ്മീരില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഗോപാലപുരയിൽ ബുധനാഴ്ച അർധരാത്രിയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. മേഖലയിൽ ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭീകരരുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. തുടർന്ന് ഭീകരർ സൈന്യത്തിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു. അതിർത്തി രക്ഷാസേന, 55 രാഷ്ട്രീയ റൈഫിൾസ്, പ്രത്യക ദൗത്യസേന എന്നിവയുടെ സംയുക്ത നടപടിയിലാണ് ഭീകരരെ വധിച്ചത്. ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനിൽ പെട്ടവരാണ് മരിച്ച ഭീകരർ. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ഷൗക്കത്ത് അഹമ്മദ് ദാർ ആണ് മരിച്ചവരിൽ ഒരാൾ. മറ്റെയാളെ തിരിച്ചറിഞ്ഞിട്ടില്ല. Content Highlights:Two terrorists killed,encounter, security forces, Jammu and Kashmir


from mathrubhumi.latestnews.rssfeed http://bit.ly/2waVmpz
via IFTTT