Breaking

Wednesday, May 29, 2019

പാർലമെന്റിൽ യു.ഡി.എഫ്. എം.പി.മാർക്കൊപ്പം നിൽക്കും-എ.എം.ആരിഫ്

കൊല്ലം : കേരളത്തിലെ പൊതുപ്രശ്നങ്ങളിൽ രാഷ്ട്രീയം നോക്കാതെ യു.ഡി.എഫ്. എം.പി.മാർക്കൊപ്പം നിൽക്കുമെന്ന് ആലപ്പുഴയിലെ നിയുക്ത എം.പി. എ.എം.ആരിഫ് പറഞ്ഞു. രജനികാന്തിന്റെ ബാഷയെപ്പോലെ ഒറ്റയ്ക്ക് അദ്ഭുതംകാട്ടാനൊന്നും സാധിക്കില്ല. സി.പി.എം. അംഗങ്ങളുടെ എണ്ണം കുറവായതിനാൽ ജയിച്ച മൂന്നുപേർക്കും വലിയ ഉത്തരവാദിത്വമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചിട്ടുണ്ടാകാം. സർക്കാർ ആരെയും ശബരിമലയിലേക്ക് വിളിച്ചുകൊണ്ടുവന്നിട്ടില്ല. വിശ്വാസികൾക്ക് പോറലേൽക്കുന്ന ഒന്നും ചെയ്തില്ല. പക്ഷേ പല തെറ്റിദ്ധാരണകളും മാറ്റിയെടുക്കാനായില്ല. ജനങ്ങളോട് എന്തുപറയണമെന്ന് പ്രവർത്തകരെ പഠിപ്പിക്കുന്നതിൽ ഇടതുമുന്നണിക്ക് വീഴ്ചപറ്റി. ആലപ്പുഴ മണ്ഡലത്തിലെ ഭൂരിപക്ഷം വിശ്വാസികളും തനിക്കാണ് വോട്ടുചെയ്തതെന്നും എൻ.എസ്.എസിന് സ്വാധീനമുള്ള അമ്പലപ്പുഴയിൽപോലും നന്നായി വോട്ടുകിട്ടിയെന്നും ആരിഫ് പറഞ്ഞു. കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രത്യേകമായി പരിഗണിക്കും. റെയിൽവേ സ്റ്റേഷനും മേൽപ്പാലവും കുടിവെള്ള ക്ഷാമവുമടക്കം ഒട്ടേറെ വികസനപ്രശ്നങ്ങൾ ഇവിടെയുണ്ട്. അതിന് പരിഹാരം കാണാനുള്ള ശ്രമമുണ്ടാകുമെന്നും ആരിഫ് പറഞ്ഞു. content highlights:am arif, cpm MP Alapuzha


from mathrubhumi.latestnews.rssfeed http://bit.ly/2I38ouF
via IFTTT