Breaking

Tuesday, May 28, 2019

ജപ്പാനില്‍ കത്തിയാക്രമണം; വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

ടോക്യോ: ജപ്പാനിലെ കാവാസാക്കിയിൽ അജ്ഞാതന്റെ കത്തിയാക്രമണം. രണ്ടുപേർ മരിച്ചു. അക്രമം നടത്തിയ ആളും പരിക്കേറ്റ ഒരു വിദ്യാർഥിനിയുമാണ് മരിച്ചത്. പതിനേഴുപേർക്ക് പരിക്കേറ്റു. നാല് പ്രൈമറി സ്കൂൾ വിദ്യാർഥികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. സംഭവസ്ഥലത്ത് പരിശോധന നടത്തുന്ന ഫോറൻസിക് വിദഗ്ധർ. Photo: AFP അക്രമിയെ പോലീസ് കീഴ്പ്പെടുത്തിയിരുന്നു. എന്നാൽ ഇയാൾ കത്തികൊണ്ട് സ്വയം പരിക്കേൽപിച്ചിരുന്നതായും അതാണ് മരണത്തിന് കാരണമായതെന്നും പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. നാൽപ്പതിനും അമ്പതിനും ഇടയിൽ പ്രായമുള്ള പുരുഷനാണ് ആക്രമണം നടത്തിയത്. ബസ് സ്റ്റോപ്പിൽ നിന്ന ആളുകളെയാണ് ഇയാൾ കത്തികൊണ്ട് ആക്രമിച്ചത്. ഇയാളുടെ കൈവശം രണ്ടു കത്തികളുണ്ടായിരുന്നെന്നാണ് സൂചന. content highlights:mass stabbing in kawasaki japan


from mathrubhumi.latestnews.rssfeed http://bit.ly/2Wn2nCk
via IFTTT