Breaking

Monday, May 27, 2019

അവര്‍ എന്റെ കുര്‍ത്തി കീറി,ജയ്ശ്രീറാം എന്ന് വിളിക്കാന്‍ പറഞ്ഞു;ഡൽഹിയിൽ മുസ്ലിം യുവാവിന് നേരെ ആക്രമണം

ന്യൂഡൽഹി: ഡൽഹിയിൽ വെച്ച് ഒരു കൂട്ടം സാമൂഹിക ദ്രോഹികൾ തന്നെ ആക്രമിച്ച് ജയ്ശ്രീറാം എന്ന് പറയാൻ ആവശ്യപ്പെട്ടെന്നആരോപണവുമായി യുവാവ് രംഗത്ത്. ഡൽഹിയിലെ ഗുരുഗ്രാമിലായിരുന്നുസംഭവം. 25കാരനായ മുഹമ്മദ് ബറാക്കത്ത് ആലം ശനിയാഴ്ച വൈകുന്നേരം പള്ളിയിൽ നിന്ന്വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. അഞ്ച് പേരടങ്ങുന്ന സംഘം തന്റെ തൊപ്പി വലിച്ചൂരിയെന്നും ശേഷം ജയ്ശ്രീറാം എന്ന് വിളിക്കാൻ ആവശ്യപ്പെട്ടെന്നും ഇയാൾ പറയുന്നു. എന്നാൽ നിരസിച്ചതിനെ തുടർന്ന് സംഘംമർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. "ഞാൻ നമാസ് കഴിഞ്ഞ്മടങ്ങുകയായിരുന്നു. അപ്പോൾ ഒരാൾ എന്റെഅടുത്ത് വന്ന് പറഞ്ഞു ഈ പ്രദേശത്ത് തൊപ്പി ധരിക്കാൻ പാടുള്ളതല്ലെന്ന്. പക്ഷെ നമാസ് കഴിഞ്ഞു മടങ്ങുകയാണെന്ന പറഞ്ഞ് ആ ആവശ്യം ഞാൻ നിരസിച്ചു. പക്ഷെ അയാൾ എന്റെ തലയ്ക്കടിച്ച് തൊപ്പി വലിച്ചൂരുകയായിരുന്നു". മുഹമ്മദ് ആലം പറയുന്നു "അതിന് ശേഷം ജയ്ശ്രീറാം എന്ന് പറയാൻ അവർ ആവശ്യപ്പെട്ടു. ഇതും നിരസിച്ചതിനെത്തുടർന്ന്എന്നെ മർദ്ദിക്കുകയും കുർത്ത വലിച്ചൂരുകയുമായിരുന്നു". സഹായത്തിനായി അപേക്ഷിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നും മുഹമ്മദ് ബറാക്കത്ത് കുറ്റപ്പെടുത്തി. ബീഹാറിലെ ബെഗുരായ് സ്വദേശിയാണ് മുഹമ്മദ് ബറാക്കത്ത് ആലം. കഴിഞ്ഞ ആഴ്ച മധ്യപ്രദേശിൽ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മൂന്ന് പേരെ ആൾക്കൂട്ടം നടുറോഡിലിട്ട് തല്ലി ചതച്ചിരുന്നു. content highlights:Muslim Man attacked in Delhi


from mathrubhumi.latestnews.rssfeed http://bit.ly/2XgWXpq
via IFTTT