Breaking

Tuesday, May 28, 2019

അഞ്ച് എംഎല്‍എമാര്‍ക്ക് ഒരുമന്ത്രി:ചാക്കിട്ടുപിടിത്തം തടയാന്‍ നിരീക്ഷണ തന്ത്രവുമായി കമല്‍നാഥ്

ഭോപ്പാൽ: മധ്യപ്രദേശ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കമാരംഭിച്ചതായ വാർത്തകൾക്കിടെ എംഎൽഎമാരെ എതിർപക്ഷം ചാക്കിടാനുള്ള ശ്രമങ്ങൾ ചെറുക്കാൻ തന്ത്രങ്ങളുമായി മുഖ്യമന്ത്രി കമൽനാഥ്. നേരിയ ഭൂരിപക്ഷത്തിലാണ് അഞ്ച് മാസം മാത്രം പ്രായമായ സർക്കാർ മുന്നോട്ടുപോകുന്നത്. എംഎൽഎമാരെ പ്രതിപക്ഷ ക്യാമ്പ് ബന്ധപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ മന്ത്രിമാരെ കമൽനാഥ് ചുമതലപ്പെടുത്തി. അഞ്ച് എംഎൽഎമാരെ വീതം നിരീക്ഷിക്കാനാണ് ഓരോ മന്ത്രിക്കും ചുമതല നൽകിയിരിക്കുന്നത്. എംഎൽഎമാരുടെ രക്ഷകർത്താവിന്റെ റോളാകും ഇനി മന്ത്രിമാർക്കെന്ന് സംസ്ഥാനത്തെ ഒരു കോൺഗ്രസ് നേതാവ് പിടിഐയോട് പറഞ്ഞു. എംഎൽഎമാർ കൊഴിഞ്ഞുപോകുന്നത് തടയാനും അവരുടെ മണ്ഡലങ്ങളിലെ വികസന പ്രവൃത്തികളിൽ പുരോഗതിയും മന്ത്രിമാർ വിലയിരുത്തും. 27 പേരാണ് കാബിനറ്റിലുള്ളത്. മന്ത്രിമാരുടെ യോഗവും എംഎൽഎമാരുടെ യോഗവും കമൽനാഥ് കഴിഞ്ഞ ദിവസം വെവ്വേറെ വിളിച്ചുചേർത്തിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ ചിന്ത്വാര ഒഴികെ എല്ലാ സീറ്റിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. സർക്കാരിന് ഭൂരിപക്ഷമില്ലെന്നും നിയമസഭാ സമ്മേളനം വിളിച്ച് ചേർത്ത് സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. Content Highlights: Kamal Nath, Madhya Pradesh, Congress, BJP


from mathrubhumi.latestnews.rssfeed http://bit.ly/2JIGU0N
via IFTTT