Breaking

Friday, May 3, 2019

പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മയെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

ചേര്‍ത്തല: പട്ടണക്കാട് പുതിയകാവില്‍ പതിനഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയതിന് റിമാന്‍ഡിലായ അമ്മ ആതിരയെ പൊലീസ് കസ്​റ്റഡിയില്‍ വാങ്ങിയേക്കും. തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ടെങ്കിലും ജനവികാരം ഭയന്ന് ആതിരയെ കൊല്ലംവെളി കോളനിയിലെ വീട്ടിലെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തിയിട്ടില്ല. 

കു​റ്റം സമ്മതിച്ച സാഹചര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെയും തെളിവുകള്‍ ശേഖരിച്ച ഫോറന്‍സിക് വിദഗ്ദ്ധരുടെയും അഭിപ്രായങ്ങള്‍ തേടിയ ശേഷമായിരിക്കും പൊലീസിന്റെ തുടര്‍ നടപടി.

പെട്ടെന്നുള്ള പ്രകോപനവും കുട്ടിയോട് നിരന്തര ദേഷ്യവുമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് ആതിര മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ആതിര കുട്ടിയെ സംരക്ഷിക്കാത്ത സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന് ബിസ്കറ്റ് കമ്ബനിയിലെ ജോലി ഉപേക്ഷിച്ച്‌ ഭര്‍ത്താവ് ഷാരോണ്‍ മാസങ്ങളോളം വീട്ടില്‍ തന്നെ തങ്ങിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.  



from Anweshanam | The Latest News From India http://bit.ly/2Y1dsWH
via IFTTT