ന്യൂഡൽഹി: വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവയുടെ വസതിക്കുമുന്നിൽ റഫാൽ യുദ്ധവിമാനത്തിന്റെ മാതൃക സ്ഥാപിച്ച് വ്യോമസേന. റഫാൽ ഇടപാടിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് സർക്കാരിനെ നേരിടുന്ന കോൺഗ്രസിന്റെ ദേശീയാസ്ഥാനത്തിന്റെ തൊട്ടെതിർവശത്താണ് വിമാനമാതൃക സ്ഥാപിച്ചതെന്നതാണ് ഇതിലെ കൗതുകം. അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തിന് എതിർവശത്താണ് വ്യോമസേനാ മേധാവിയുടെ വസതി. ഏതാനും മാസങ്ങൾക്കുമുൻപ് വ്യോമസേനാ മേധാവിയുടെ വസതിക്കുമുൻപിൽ സുഖോയ് എസ്.യു-30 വിമാനത്തിന്റെ മാതൃക സ്ഥാപിച്ചിരുന്നു. ഇതു പിന്നീട് നീക്കംചെയ്തു. റഫാൽ വിമാനങ്ങൾ സൈന്യത്തിന്റെ നിർണായക ശക്തിയെന്നാണ് എയർ ചീഫ് മാർഷൽ ധനോവ കഴിഞ്ഞമാസം വിശേഷിപ്പിച്ചത്. content highlights:IAF erects Rafale replica outside Air Chiefs house, bang opposite Congress HQ
from mathrubhumi.latestnews.rssfeed http://bit.ly/2QBYDYd
via
IFTTT