Breaking

Thursday, May 2, 2019

ആഗോള ഭീകരനായാല്‍ സ്വത്തുക്കൾ മരവിപ്പിക്കും, പാകിസ്താനില്‍ നിന്ന് പുറത്തു കടക്കാനാവില്ല

ന്യൂഡൽഹി:ആഗോള ഭീകരനായുള്ള പ്രഖ്യാപനം ഭീകരത വളർത്തുന്നതിനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഭീകരർക്ക്വലിയ തടസ്സമാണ് സൃഷ്ടിക്കുക. മസൂദ് അസ്ഹറിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.നിലവിൽ ജീവിക്കുന്ന രാജ്യമായ പാകിസ്താന് പുറത്തേക്ക് സഞ്ചരിക്കാനാവില്ലെന്നതാണ് പ്രഖ്യാപനത്തിലൂടെ മസൂദ് അസ്ഹർ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. മാത്രമല്ല ആയുധങ്ങൾ കൈമാറ്റം ചെയ്യുന്നതിനും വാങ്ങുന്നതിനും പൂർണ്ണമായ വിലക്ക് നിലനിൽക്കും.ലോകത്തെല്ലായിടത്തുമുള്ള മസൂദ് അസ്ഹറിന്റെ സമ്പത്ത് മരവിപ്പിക്കാനും ആഗോള ഭീകരനായുള്ള പ്രഖ്യാപനത്തിലൂടെ സാധിക്കും. പക്ഷെ ഇതിനെല്ലാമുപരി പാകിസ്താനാണ് ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം എന്ന ഇന്ത്യൻ വാദത്തിനുള്ള അംഗീകാരംകൂടിയാണ് യുഎൻ നടപടി. പാകിസ്താൻ സംരക്ഷിക്കുന്ന മസൂദ് അസ്ഹറിനെ ആഗോള ഭീരനായി പ്രഖ്യാപിക്കുന്നതിലൂടെ പാകിസ്താനുനേരെ കൂടിയാണ് വിരലുകൾ ചൂണ്ടപ്പെടുന്നത്. യുഎന്നിന്റെ ഭീകരരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പേർ പാകിസ്താനിൽ നിന്നുള്ളവരാണെന്നതുംഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. content highlights:Listing of Masood Azhar in UN Terrorist list impact,travel and arms embargo will be imposed on him


from mathrubhumi.latestnews.rssfeed http://bit.ly/2ZPJ7wc
via IFTTT