Breaking

Monday, May 27, 2019

തുടർച്ചായി ചുമക്കുന്നവരാണോ നിങ്ങൾ ? ശ്വാസകോശാര്‍ബുദത്തിന് കാരണമായേക്കാം

ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് ശ്വാസകോശാര്‍ബുദം. പ്രാരംഭഘട്ടത്തില്‍ യാതൊരു ലക്ഷണങ്ങളും കാണിക്കാത്ത രോഗമാണ് എന്നതും ഇതിനെ കൂടുതല്‍ മാരകമാക്കുന്നു. രോഗം പഴകുമ്പോൾ മാത്രമാണ് തുടര്‍ച്ചയായ ചുമ, നെഞ്ചുവേദന,  രക്തം കലര്‍ന്ന കഫം, ശ്വാസം ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടാകുക. എന്നാല്‍ അപ്പോഴേക്കും രോഗം ഏറെ പടര്‍ന്നുപിടിച്ചിരിക്കും.പുകവലി തന്നെയാണ് ശ്വാസകോശ അര്‍ബുദത്തിന്റെ മുഖ്യകാരണം. ശ്വാസകോശാര്‍ബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നു കയറുകയോ അര്‍ബുദ കോശങ്ങള്‍ മറ്റ് അവയവങ്ങളില്‍ വളരുകയോ ചെയ്യും. എന്നാല്‍ ശ്വാസകോശ അര്‍ബുദം പുകവലിക്കാരെ മാത്രമല്ല ബാധിക്കുന്നത് എന്നതും എടുത്തു പറയേണ്ടതാണ്.ദിവസം ഒന്നില്‍ കൂടുതല്‍ സിഗരറ്റ് വലിക്കുന്ന ആളുകള്‍ ശ്വാസകോശാര്‍ബുദത്തെ ഭയക്കണം. പുകവലിക്കാര്‍ മാത്രമല്ല, അവരുടെ സാമീപ്യമുള്ള ആളുകളും ഭയക്കണം. 
സിഗരറ്റോ ബീഡിയോ കത്തുമ്പോഴുണ്ടാകുന്ന പുകയിൽ നാൽപതോളം കാൻസർ ജന്യ വസ്തുക്കൾ അടങ്ങിയിരിക്കുന്നു. സ്വാഭാവികമായും ഈ പുക ശ്വസിക്കുന്ന ആൾക്കും കാൻസർ വരാം.
ആര്‍സെനിക് അംശമുള്ള ജലം സ്ഥിരമായി കുടിക്കുന്നവരും ആസ്ബസ്റ്റോസുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും ഏറെ സൂക്ഷിക്കണം. കാന്‍സറിനു കാരണമായ കാർസിനോജന്‍ അടങ്ങിയതാണ് ആസ്ബസ്റ്റോസ്. ഖനി തൊഴിലാളികളിലും ക്വാറികളിൽ ജോലി ചെയ്യുന്നവരിലും, ആസ്ബസ്റ്റോസ്‌, നിക്കൽ, ത്രോമിയം, ആർസ്സെനിക്‌ തുടങ്ങിയവ കൈകാര്യം ചെയ്യുന്നവരിലും ശ്വസകോശ കാൻസർ കണ്ടു വരുന്നുണ്ട്‌



from Anweshanam | The Latest News From Health http://bit.ly/2HU8Awi
via IFTTT