തിുവനന്തപുരം: നിയമസഭയില്‍ മസാല ബോണ്ടിന്‍മേല്‍ ചര്‍ച്ച ആരംഭിച്ചു. കിഫ്ബി ധനാസമാഹരണത്തിനായുള്ള ബോണ്ട് അവ്യക്തവും ദുരൂഹവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.ബോണ്ടിന്റെ ഉയർന്ന പലിശ സംസ്ഥാനത്തെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്.കെ.എസ് ശബരീനാഥനാണ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
മസാല ബോണ്ടിന് വേണ്ടി മുഖ്യമന്ത്രി ലണ്ടനിൽ അടിച്ച മണി ഇന്ത്യയിലെ കമ്മ്യൂണിസ്റ് പാർട്ടിയുടെ മരണ മണിയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെഎസ് ശബരീനാഥൻ ആരോപിച്ചു. മസാല ബോണ്ടിന്‍റെ എല്ലാ കാര്യങ്ങളും ദുരൂഹമാണ്. കിഫ്ബി എന്നത് കിച്ചൻ ക്യാബിനറ്റ് ആയി മാറിയെന്നാണ് പ്രതിപക്ഷ ആരോപണം.
കിഫ് ബി വെബ് സൈറ്റിൽ മസാല ബോണ്ടിന്‍റെ വിവരമില്ല. മാത്രമല്ല സർക്കാറിന്‍റെ ഒരു സൈറ്റിലും ഇത് സംബന്ധിച്ച വിവരങ്ങളില്ലെന്ന് കെഎസ് ശബരീനാഥൻ വിശദീകരിച്ചു. എന്നാൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ വെബ് സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. രണ്ടു വർഷത്തിനിടയിൽ ലണ്ടൻ സ്റ്റോക് എക്സ്ഞ്ചേഞ്ചിൽ 49 മസാല ബോണ്ട് പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടിയ നിരക്ക് കിഫ് ബി ബോണ്ടിനാണെന്നും ശബരീനാഥൻ പറഞ്ഞു. പ്രതിവര്‍ഷം 210 കോടി തിരിച്ചടയ്ക്കണം. അഞ്ചു വർഷം കഴിഞ്ഞ് 3195 കോടി തിരിച്ചSയ്ക്കണം
മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. കെഎസ് ശബരീനാഥൻ എംഎൽഎ നൽകിയ നോട്ടീസനുസരിച്ച് സഭയിൽ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.
കക്ഷി നേതാക്കളെല്ലാം ചര്‍ച്ചയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയും സ്റ്റോക് എക്സചേഞ്ചിൽ മണി മുഴക്കിയതുമെല്ലാം വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലടക്കം മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണങ്ങളും ഏറെ ശ്രദ്ധേയമാണ്.
from Anweshanam | The Latest News From India http://bit.ly/2K54wfi
via IFTTT