തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സംഭാവനയായിക്കിട്ടിയത് 510 ഗ്രാം (63.75 പവൻ) സ്വർണം. ഇത് ലേലംചെയ്ത് മുതൽക്കൂട്ടാൻ ധനവകുപ്പ് ഒരുക്കം തുടങ്ങി. ഏകദേശം 14 ലക്ഷം രൂപയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. അറുപത് പേരിൽനിന്നാണ് ഇത്രയും സ്വർണം കിട്ടിയത്. കുഞ്ഞുങ്ങളുടെ വളകൾ മുതൽ സ്വർണനാണയങ്ങൾവരെ കൂട്ടത്തിലുണ്ട്. സ്വർണത്തിന്റെ ഗുണവും കിട്ടാവുന്ന വിലയും കണക്കാക്കുന്നതിന് കെ.എസ്.എഫ്.ഇ.യിലെ ഗോൾഡ് അപ്രൈസറെ നിയോഗിച്ചിരുന്നു. 916 കാരറ്റ് ശുദ്ധിയുള്ള 308.3 ഗ്രാം സ്വർണം കൂട്ടത്തിലുണ്ട്. 1197.7 ഗ്രാം 22 കാരറ്റാണ്. 4.3 ഗ്രാം സ്വർണം 20 കാരറ്റും. ദുരിതാശ്വാസനിധിയിൽ സ്വർണം കിട്ടിയാൽ അതിന്റെ ഗുണവും വിലയും കണക്കാക്കി ലേലംചെയ്യുകയാണ് പതിവ്. സാധാരണയായി ബാങ്കുകളാണ് ഇവ വാങ്ങുക. സുനാമി ദുരന്തകാലത്ത് ലഭിച്ച സ്വർണവും ബാങ്കുകളാണ് വാങ്ങിയതെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഇതിന് ക്വട്ടേഷൻ വിളിച്ചു. ഇതിൽ 50 പവനും ദമ്പതിമാരാണ് നൽകിയത്. എറണാകുളത്തുനിന്ന് ഒരു സ്ത്രീ ആറുപവന്റെ നെക്‌ലേസ് നൽകി. ശേഷിക്കുന്നതൊക്കെ ചെറിയ അളവിലുള്ള സംഭാവനകളാണ്. ഇവ വിറ്റതിനുശേഷം ആ വിലയ്ക്കുള്ള രസീത് സംഭാവനചെയ്തവർക്കു നൽകും.
from mathrubhumi.latestnews.rssfeed http://bit.ly/2Iagcek
via
IFTTT