കോഴിക്കോട്: സംസ്ഥാനം ഈ വർഷം നേരിട്ടത് വേനൽച്ചൂടിന്റെ അതികാഠിന്യം. വേനൽ കനത്ത ഫെബ്രുവരി അവസാനവാരം മുതൽ മേയ് 31 വരെ സംസ്ഥാനത്ത് പൊള്ളലേറ്റത് 1,668 പേർക്ക്. സൂര്യാഘാതം, സൂര്യതാപം, തൊലിപ്പുറത്തെ പൊള്ളൽ എന്നിവയ്ക്ക് വിവിധ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്കാണിത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 60-ൽ താഴെ പേർക്ക് മാത്രമാണ് വേനൽച്ചൂടിൽ പൊള്ളലേറ്റത്. സൂര്യാഘാതംമൂലം എറണാകുളത്ത് ഒരു മരണം റിപ്പോർട്ട് ചെയ്തു. പാലക്കാട്ടും എറണാകുളത്തുമാണ് ഏറ്റവും കൂടുതൽ സൂര്യാഘാതം റിപ്പോർട്ട് ചെയ്തത്. ആറുപേർക്കുവീതം ഈ ജില്ലകളിൽ സൂര്യാഘാതമേറ്റു. പാലക്കാട് ഏപ്രിൽ 16-ന് ചൂട് 41.1 ഡിഗ്രി വരെയെത്തി. കോഴിക്കോട് ജില്ലയിലാണ് സൂര്യതാപം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. 172 പേർക്ക്. മാർച്ച് ആദ്യവാരം കോഴിക്കോട് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കൊല്ലംജില്ലയിലാണ് തൊലിപ്പുറത്ത് പൊള്ളൽ ഏറ്റവും കൂടുതൽപ്പേരെ ബാധിച്ചത്. 140 പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ താപനില പല ദിവസങ്ങളിലും 38 ഡിഗ്രി കടന്നു. പത്തനംതിട്ടയിലും വയനാട്ടിലുമൊഴിച്ച് മറ്റു ജില്ലകളിൽ ലഭിച്ച വേനൽമഴയുടെ അളവിൽ ഗണ്യമായ കുറവ് നേരിട്ടു. സംസ്ഥാനത്ത് ഇതുവരെ 55 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാരണം വേനൽമഴയിലെ കുറവ് പൊതുവിൽ ഈവർഷം ചൂടുകൂടുതലാണ്. വേനൽമഴയിലെ കുറവും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അംശം കുറഞ്ഞതുമാണ് കാരണം. താപനില വർധിക്കുന്നതുകാരണം സൂര്യതാപം, സൂര്യാഘാതം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി. -ഫഹദ് മർസൂക്, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഹസാർഡ് അനലിസ്റ്റ്. Content Highlights:Sun burn in Kerala 1668 peoples affected
from mathrubhumi.latestnews.rssfeed http://bit.ly/2Wh4qst
via
IFTTT