Breaking

Tuesday, December 7, 2021

മോഡലുകളുടെ മരണം: സൈജു ഒരു കണ്ണിമാത്രം; മാഫിയാ സംഘങ്ങൾ ഇപ്പോഴും ഇരുട്ടിൽ

കൊച്ചി: വൈറ്റില ബൈപ്പാസിൽ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിലെ പ്രതിയും കൊച്ചിയിൽ മയക്കുമരുന്ന് പാർട്ടികളുടെ സംഘാടകനുമായ സൈജു തങ്കച്ചൻ മയക്കുമരുന്ന് മാഫിയയിലെ കണ്ണി മാത്രമാണെന്ന് കണ്ടെത്തൽ. ഇയാളെ നിയന്ത്രിക്കുന്ന മാഫിയയിലെ മറ്റുള്ളവരെക്കുറിച്ചും സംഘത്തലവനെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.ലഹരിപ്പാർട്ടികളിൽ പങ്കെടുത്തവരുടെ പേരും ഫോൺ നമ്പറും ദൃശ്യങ്ങളും സൈജു കൈമാറിയിരുന്നു. ഇതെല്ലാം നടത്തിയത് തനിയെ ആണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഇയാൾ ആരെയോ ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അന്വേഷണ സംഘത്തിന് ആദ്യം മുതലേ സംശയമുണ്ട്. സിന്തറ്റിക് മയക്കുമരുന്ന് ഇടപാട് ഒരാൾക്ക് ഒറ്റയ്ക്ക് നടത്താനാകില്ല. വിവിധ മയക്കുമരുന്ന് വസ്തുക്കൾ സൈജു പാർട്ടികളിൽ എത്തിച്ചിട്ടുണ്ട്. പിടിക്കപ്പെട്ടാലും ഇവർ സംഘത്തിലെ മറ്റുള്ളവരുടെ പേരുകൾ പറയാറില്ല. അതുകൊണ്ടുതന്നെ, സൈജുവിന്റെ ഫോൺവിളി രേഖകൾ അടക്കം പരിശോധിച്ച് മാഫിയാ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തേണ്ടിവരും. സൈജു ചില സമയങ്ങളിലെല്ലാം മയക്കുമരുന്ന് വാഹകനായും പ്രവർത്തിച്ചിട്ടുണ്ട്. ഗോവ, ബെംഗളൂരു യാത്രകൾ പാർട്ടികളിൽ പങ്കെടുക്കാൻ വേണ്ടി മാത്രമായിരുന്നില്ല, അവിടെനിന്ന് ഇയാൾ മയക്കുമരുന്ന് കടത്തിക്കൊണ്ടിരുന്നതായും സംശയിക്കുന്നുണ്ട്.നമ്പർ 18 ഹോട്ടലിൽ വീണ്ടും റെയ്ഡ് ഫ്ളാറ്റിലെയും റിസോർട്ടിലെയും റെയ്ഡിന് പിന്നാലെ ഫോർട്ട്‌കൊച്ചി ‘നമ്പർ 18’ ഹോട്ടലിൽ വീണ്ടും പോലീസിന്റെ പരിശോധന. സൈജു തങ്കച്ചന്റെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച ഡി.ജെ. പാർട്ടി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്.കഴിഞ്ഞവർഷം ഏപ്രിൽ 27, ഡിസംബർ 27, ഈവർഷം ഒക്ടോബർ 9 തീയതികളിൽ നമ്പർ 18 ഹോട്ടലിൽനിന്ന് പകർത്തിയ വീഡിയോകളാണ് സൈജു തങ്കച്ചന്റെ ഫോണിൽനിന്ന് ലഭിച്ചത്. ഇവിടെ മയക്കുമരുന്നിന്റെ ഉപയോഗം നടന്നതായി സൈജുവിന്റെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഫോർട്ട്‌കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന നടത്തിയത്. രണ്ടുമണിക്കൂർ പരിശോധന നീണ്ടുനിന്നു.തൃക്കാക്കര ഒയോ റൂം, മരടിലെ ഹോംസ്റ്റേ, പനങ്ങാട് റിസോർട്ട്, ചിലവന്നൂർ, കാക്കനാട്, എടത്തല എന്നിവിടങ്ങളിലെ ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3ErJYHc
via IFTTT