Breaking

Wednesday, February 20, 2019

ആറ്റുകാല്‍ പൊങ്കാലയ്ക്ക് യാത്ര തിരിച്ച വീട്ടമ്മ ബസിടിച്ച്‌ മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്


കൊല്ലം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകാനിറങ്ങിയ വീട്ടമ്മ കെഎസ്‌ആര്‍ടിസി ബസിടിച്ചു മരിച്ചു. മകള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകവെയാണ് അപകടം. 

ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പളളിക്കുസമീപം രാവിലെ ആറരയോടെയായിരുന്നു അപകടം നടന്നത്. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് ഇടിച്ചത്.

കൊല്ലം ആശ്രാമം കാവടിപ്പുറംനഗര്‍ സ്വദേശിനി ജലജയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകളെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.



from Anweshanam | The Latest News From India https://ift.tt/2SQQoMx
via IFTTT