Breaking

Wednesday, February 27, 2019

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് ജെയ്‌ഷെ ഭീകരരെ വധിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ പുലർച്ചെ ജയ്ഷെ ഭീകരരും സംയുക്ത സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പുലർച്ചെ നാലരയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഷോപ്പിയാനിൽ മേമന്ദറിലെ ഒരു വീട്ടിൽ ജയ്ഷെ മുഹമ്മദ് ഭീകരർ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തേത്തുടർന്നാണ് ജമ്മു കശ്മീർ പോലീസും അർധസൈനിക വിഭാഗവും തിരച്ചിൽ നടത്തിയത്. ഇതിനിടെ ഭീകരർ വെടി വെക്കുകയായിരുന്നു. സേന തിരിച്ചടിച്ചു. തീവ്രവാദി സംഘത്തിൽ മൂന്നുപേരുണ്ടായിരുന്നതായി സൈന്യം അറിയിച്ചു. പാക് തീവ്രവാദികളുടെ താവളങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ജമ്മു കശ്മീരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. അതിർത്തിയിൽ പാക്കിസ്താൻ സൈന്യം ഷെല്ലാക്രമണവും നടത്തുന്നുണ്ട്. Content highlights:Encounter underway between terrorists and security forces in Memander area of Shopian


from mathrubhumi.latestnews.rssfeed https://ift.tt/2TkHczk
via IFTTT