Breaking

Wednesday, February 27, 2019

പാക് ഷെല്ലാക്രമണം: രജോരിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

രജോരി: ജമ്മു കശ്മീരിൽ നിയന്ത്രണരേഖയിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന രജോരി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി നൽകി. പാകിസ്താനിലെ ബാലാകോട്ടിൽ ഭീകരത്താവളങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ ബോംബാക്രമണത്തിന് പിന്നാലെ പാക് സൈന്യം നിയന്ത്രണ രേഖയ്ക്ക് സമീപം ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ,സ്വകാര്യ സ്കൂളുകൾക്ക് അവധി നൽകിയത്. നിയന്ത്രണരേഖയുടെ സമീപമേഖലകളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നും ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതായും രജോരി ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയതായി വാർത്താഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. Content Highlights: SchoolsIn Rajouri Closed Today After Pak Shelling, India Surgical Strike


from mathrubhumi.latestnews.rssfeed https://ift.tt/2T6BqlH
via IFTTT