Breaking

Wednesday, February 27, 2019

കനത്തമഞ്ഞ് വീഴ്ച: യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിയത് 37 മണിക്കൂര്‍

വാഷിങ്ടൺ: മഞ്ഞുവീഴ്ചയെയുംട്രാക്കിൽ മരം ഒടിഞ്ഞുവീണതിനെയും തുടർന്ന് യാത്രക്കാർ ട്രെയിനിൽ കുടുങ്ങിയത് 37 മണിക്കൂർ. അമേരിക്കയിലാണ് സംഭവം.സിയാറ്റിലിൽനിന്ന് ലോസ് ആഞ്ജലീസിലേക്ക് പോവുകയായിരുന്ന കോസ്റ്റ് സ്റ്റാർലൈറ്റ് ട്രെയിനിലെ യാത്രക്കാരാണ് മഞ്ഞുവീഴ്ചയെയും മരം ഒടിഞ്ഞുവീണതിനെയും തുടർന്ന് ഒന്നരദിവസത്തോളം കുടുങ്ങിയത്. തുടർന്ന് മറ്റൊരു എൻജിൻ ഉപയോഗിച്ച് സംഭവസ്ഥലത്തുനിന്ന് ട്രെയിൻ സിയാറ്റിലിലേക്കു തന്നെ തിരിച്ചു കൊണ്ടുപോയി.ഞായറാഴ്ച പുലർച്ചയോടെയാണ് സിയാറ്റിലിൽനിന്ന്ട്രെയിൻ യാത്ര തിരിച്ചത്. കനത്തമഞ്ഞു വീഴ്ചയെയും മരം ട്രാക്കിലേക്ക് ഒടിഞ്ഞുവീഴുകയും ചെയ്തതിനെ തുടർന്ന് 6.20 ഓടെ ട്രെയിൻ ഓക്റിഡ്ജിൽ നിർത്തുകയായിരുന്നു.183 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കാർക്ക് ഭക്ഷണവും വൈദ്യുതിയും ശൗചാലയസൗകര്യവും ഒരുക്കിക്കൊടുത്തതായി റെയിൽവേ അധികൃതർ അറിയിച്ചു. ട്രാക്കിനു പുറത്ത് കനത്തമഞ്ഞുവീഴ്ചയാണെന്നും അതിനാൽതന്നെ ട്രെയിനിൽനിന്ന് പുറത്തിറങ്ങാൻ സാധിച്ചില്ലെന്നും റെബേക്കാ ഡോഡ്സൺ എന്ന യാത്രക്കാരി കെ ടി വി എൽ ന്യൂസിനോടു പ്രതികരിച്ചു. content highlights:american train stranded in snow for about 37 hours


from mathrubhumi.latestnews.rssfeed https://ift.tt/2XspOrp
via IFTTT