തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 25 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴിന് തുടങ്ങി വൈകീട്ട് അഞ്ചിന് സമാപിക്കും. നാളെയാണ് വോട്ടെണ്ണല്‍.
പന്ത്രണ്ട് ജില്ലകളിലായി 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 3 ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. തിരുവനന്തപുരം ജില്ലയിലെ രണ്ട് തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കിള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം , ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞിയിലേക്കുമാണ് വോട്ടെടുപ്പ്.
കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ പുതിയോട്ടും കണ്ടിയിലാണ് ഉപതെരഞ്ഞെടുപ്പ് . പത്തനംതിട്ട റാന്നി പഞ്ചായത്തിലെ പുതുശേരി മലയിലും ആലപ്പുഴയില്‍ ഭജനമഠം, നാരായണ വിലാസം വാര്‍ഡുകളിലും വോട്ടര്‍മാര്‍ വിധിയെഴുതും.
എറണാകുളം ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത,ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ചേലാമറ്റം, കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ കുന്നുകര ഈസ്റ്റ് തുടങ്ങിയവിടങ്ങളിലാണ് ഇന്ന് ജനവിധി.
from Anweshanam | The Latest News From India http://bit.ly/2N3Gwc5
via IFTTT