Breaking

Thursday, February 14, 2019

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക‌് 13.74 കോടി കൂടി സര്‍ക്കാര്‍ അനുവദിച്ചു

തിരുവനന്തപുരം: കാസര്‍കോട‌് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക‌് 13.74 കോടി രൂപകൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. 50,000 മുതല്‍ മൂന്നുലക്ഷം രൂപ വരെയുള്ള കടബാധ്യത എഴുതിത്തള്ളാന്‍ 4.39 കോടി രൂപയും 2017ലെ പ്രത്യേക മെഡിക്കല്‍ ക്യാമ്ബില്‍ തെരഞ്ഞെടുത്ത 279 പേര്‍ക്ക‌് 9.35 കോടിയുമാണ‌് അനുവദിച്ചത‌്. 455 പേരുടെ കടബാധ്യത എഴുതിത്തള്ളാനുള്ള തുകയാണിത‌്.

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ചേര്‍ന്ന യോഗത്തിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ മൂന്നുലക്ഷം രൂപ വരെയുള്ള കടബാധ്യത എഴുതിത്തള്ളാനുള്ള 7.63 കോടി അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമായി 2011 ജൂണ്‍ വരെ 50,000 രൂപ വരെയുള്ള 1083 കടബാധ്യതയ‌്ക്കായി 2,17 കോടി അനുവദിച്ചു. രണ്ടാംഘട്ടമായാണ് 50,000 മുതല്‍ മൂന്നുലക്ഷം വരെയുള്ള കടബാധ്യത എഴുതിത്തള്ളാനുള്ള തുക അനുവദിച്ചതെന്ന‌് മന്ത്രി കെ കെ ശൈലജ പറഞ്ഞു.



from Anweshanam | The Latest News From India http://bit.ly/2UVHJEQ
via IFTTT