Breaking

Wednesday, February 13, 2019

അലുവയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം: സംഭവം കൊലപാതകമെന്ന് സൂചന. ഒന്നില്‍ കൂടുതല്‍ പേര്‍ പിന്നിലുണ്ടെന്ന് സംശയം

ആലുവ: പെരിയാറില്‍ മംഗലപുഴ പാലത്തിനടുത്ത് വിന്‍സെഷന്‍ സെമിനാരിയുടെ കടവില്‍ വെച്ച് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കൊല നടത്തിയതിന് ശേഷം പുഴയില്‍ തള്ളിയെന്നാണ് സംശയമുള്ളത്. യുവതിയെ പുതപ്പില്‍ ചെറിയ പ്ലാസ്റ്റിക് കയറു പയോഗിച്ച് വരിഞ്ഞ് കെട്ടി 40 കിലോ ഭാരമുള്ള കരിങ്കല്ലില്‍ കെട്ടി താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയിരുന്നത്. മൃതദേഹം അഴുകിയതോടെ പുഴയില്‍ ഒഴുകി ഇവിടെ എത്തിയതെന്ന് കരുതുന്നു.

രണ്ട് ദിവസം പഴക്കമുള്ള മൃതദേഹത്തില്‍ ലെഗിന്‍സും ടി ഷര്‍ട്ടുമായിരുന്നു ഉണ്ടായിരുന്നത്. ഏകദേശം മുപ്പതിനും 40നുമിടയില്‍ പ്രായവും 154 സെന്റിമീറ്റര്‍ ഉയരുവുള്ള യുവതിയുടെതാണ് മൃതദേഹം. വായില്‍ തുണി തിരുകിയിട്ടുണ്ടായിരുന്നു.

കൊലപ്പെടുത്തിയ ശേഷമോ അലബാധവസ്ഥയിലോ ആകാം മൃതദേഹം പുഴയില്‍ തള്ളിയതെന്ന് കരുതുന്നു. ഇതിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പോലീസ് സംശയം പ്രകടിപ്പിച്ചു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആലുവ റൂറല്‍ എസ്.പി രാഹുല്‍.ആര്‍.നായറുടെ നേതൃത്വത്തിലാണ് ഫോറന്‍സിക് പരിശോധന നടന്നത്.



from Anweshanam | The Latest News From India http://bit.ly/2BsV7cr
via IFTTT