കൊച്ചി: ഡല്‍ഹിയിലെ കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹം നട്ടിലെത്തിച്ചു. ചേരാനെല്ലൂര്‍ സ്വദേശികളായ നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരുടെ മൃതദേഹം രാവിലെ 5 മണിയോടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്.
നളിനിയമ്മയുടെയും വിദ്യാസാഗറിന്റെയും സംസ്‌കാരം ചേരാനല്ലൂരിലെ കുടുംബ വീട്ടിലായിരിക്കും നടക്കുക, ജയശ്രീയുടെ മൃതദേഹം ഭര്‍ത്തൃ വീട്ടിലായിരിക്കും സംസ്‌കരിക്കുക. ഇവരുടെ കൂടെയുണ്ടായിരുന്ന ബാക്കി കുടുംബാംഗങ്ങള്‍ രാവിലെ പതിനൊന്ന് മണിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തും.
from Anweshanam | The Latest News From India http://bit.ly/2BxqWAX
via IFTTT