കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. മുക്കത്തെ സ്വകാര്യ ബസ് ജീവനക്കാരനായ മരഞ്ചാട്ടി പാറക്കല്‍ അനീഷ് മോഹനന്‍ (34) ആണ് പൊലിസിന്റെ പിടിയിലായത്.
പ്രതി ബസില്‍ വെച്ച് കുട്ടിയുമായി പരിചയപ്പെടുകയും തുടര്‍ന്ന് അടുപ്പത്തിലാവുകയുമായിരുന്നു. രണ്ടാഴ്ച മുന്‍പ് അമ്മയോടൊപ്പം ഡോക്ടറെ കാണാനായി മുക്കത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടിയെ അനീഷ് മോഹനന്‍ തന്ത്രപരമായി ബൈക്കില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നു.
തുടര്‍ന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. ഇതിനിടയില്‍ കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതി കൈക്കലാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കവെ മണാശ്ശേരിയില്‍ വെച്ചാണ് പ്രതിയെ പൊലിസ് പിടികൂടിയത്.
from Anweshanam | The Latest News From India https://ift.tt/2SL7Fq4
via IFTTT