Breaking

Wednesday, February 20, 2019

ആറ്റുകാൽ പൊങ്കാലയ്ക്ക് പ്രത്യേക ട്രെയിൻ

തിരുവനന്തപുരം:പൊങ്കാല ഭക്തര്‍ക്കായി സ്പെഷ്യല്‍ ട്രെയിനുകളും കൂടുതല്‍ സ്റ്റോപ്പുകളുമൊരുക്കി റെയില്‍വേ. കൊല്ലത്തേക്കും നാഗര്‍കോവിലിലേക്കും ഇന്ന് പ്രത്യേക ട്രെയിനുകളുണ്ട്.കൊല്ലം ഭാഗത്തേക്ക് തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 2,നും 3.30നും വൈകിട്ട് 4.15നും സ്പെഷ്യല്‍ ട്രെയിനുണ്ട്. എല്ലാ സ്റ്റോപ്പിലും ഇത് നിറുത്തും.രണ്ടുമണിക്കൂര്‍ കൊണ്ട് കൊല്ലത്തെത്തും. നാഗര്‍കോവില്‍ ഭാഗത്തേക്ക് ഉച്ചയ്ക്ക് 1.45ന് കൊച്ചുവേളി- നാഗര്‍കോവില്‍ പാസഞ്ചര്‍, വൈകിട്ട് 3ന് തിരുവനന്തപുരം - നാഗര്‍കോവില്‍ പാസഞ്ചര്‍, വൈകിട്ട് 4.30ന് കൊച്ചുവേളി - നാഗര്‍കോവില്‍ പൊങ്കാല സ്പെഷ്യല്‍ എന്നിവയുണ്ടാകും.ഇത് കൂടാതെ കൊല്ലത്തുനിന്ന് തുടങ്ങുന്ന അനന്തപുരിയും മംഗലാപുരത്തുനിന്ന് നാഗര്‍കോവിലിലേക്കുള്ള പരശുറാമും തിരുവനന്തപുരത്തിനും നാഗര്‍കോവിലിനും ഇടയ്ക്കുള്ള എല്ലാ സ്റ്റേഷനുകളിലും ഇന്ന് നിറുത്തും. ഇതിന് പുറമേ ദീര്‍ഘദൂര ട്രെയിനുകളായ തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്സ്‌പ്രസ് മുരുക്കുംപുഴ, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, വര്‍ക്കല, പരവൂര്‍,ഗുരുവായൂര്‍ - ചെന്നെെ എക്സ്‌പ്രസ് കരുനാഗപ്പള്ളി,അമൃത എക്സ്‌പ്രസ് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ, പേട്ട, മധുര- പുനലൂര്‍ പാസഞ്ചര്‍ ധനുവച്ചപുരം, അമരവിള, ബാലരാമപുരം, നേമം, മുംബയ് ജയന്തി എക്സ്‌പ്രസ് ബാലരാമപുരം, നേമം, മാവേലി എക്സ്‌പ്രസ് കടയ്ക്കാവൂര്‍,ചിറയിന്‍കീഴ്, പേട്ട, ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്‌പ്രസ് പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ, പേട്ട, വഞ്ചിനാട് എക്സ്‌പ്രസ് പേട്ട, തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്‌പ്രസ് ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, പരവൂര്‍, മയ്യനാട്, തിരുവനന്തപുരം - ഗുരുവായൂര്‍ എക്സ്‌പ്രസ് ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കന്യാകുമാരി -പുനലൂര്‍ എക്സ്‌പ്രസ് കൊച്ചുവേളി, കഴക്കൂട്ടം, മുരുക്കുംപുഴ, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, പരവൂര്‍, മയ്യനാട് എന്നിവിടങ്ങളിലും ഇന്ന് നിറുത്തും.



from Anweshanam | The Latest News From India https://ift.tt/2NdgEun
via IFTTT