Breaking

Wednesday, February 20, 2019

മുഖ്യമന്ത്രിയും കോടിയേരിയും പറഞ്ഞ കള്ളങ്ങള്‍ പൊളിഞ്ഞെന്ന് ചെന്നിത്തല; പീതാംബരന്റെ കുടുംബത്തിന് സംരക്ഷണം നല്‍കണം

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ എ പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തലിനു പിന്നാലെ അവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പീതാംബരന്റെ കുടുംബത്തെ ആക്രമിക്കപ്പെടാനുള്ള സാധ്യ ഉണ്ടെന്നും അതുകൊണ്ട് അവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സിപിഐഎം എ പീതാംബരന്റെ കുടുംബത്തെ ആക്രമിക്കാനുള്ള സാധ്യത ഏറെയാണ്. പീതാംബരന്റെ ഭാര്യയുടെ മൊഴി എടുത്താല്‍ ഇരട്ടക്കൊലപാതകത്തില്‍ സിപിഐഎമ്മിന്റെ പങ്ക് വ്യക്തമാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യമുന്നയിച്ചു. പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയും കോടിയേരിയും പറഞ്ഞ കള്ളങ്ങള്‍ പൊളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്നാണ് ഭാര്യ മഞ്ജു വെളിപ്പെടുത്തിയത്. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് പീതാംബരന്‍ . ‘നേരത്തെ ഉണ്ടായ അക്രമങ്ങളില്‍ പങ്കാളിയായതും പാര്‍ട്ടിക്ക് വേണ്ടിയാണെന്നും ഭാര്യ പറഞ്ഞു. പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കിയെന്ന് മകള്‍ ദേവിക തുറന്നടിച്ചു. തെരഞ്ഞെടുപ്പ് ആയതു കൊണ്ടാണ് നടപടിയെടുത്തത്. പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാവാതിരിക്കാനാണ് ഇതെന്നും മകള്‍ ആരോപിച്ചിരുന്നു.



from Anweshanam | The Latest News From India https://ift.tt/2GAGsQC
via IFTTT