തിരുവനന്തപുരം: എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്രയ്‌ക്ക് ഇന്ന് തുടക്കം. 'ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ...' എന്ന മുദ്രാവാക്യം ഉയര്‍ത്തിയും കേരളത്തിന്റെ സര്‍വതോമുഖമായ വികസനത്തിന‌് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുമാണ‌് യാത്ര.
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ വ്യാഴാഴ‌്ച വൈകിട്ട‌് നാലിന‌് തിരുവനന്തപുരത്ത‌് പൂജപ്പുര മൈതാനിയില്‍ സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ‌്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖലാജാഥ 16ന‌് മഞ്ചേശ്വരത്ത‌് തുടങ്ങും. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ‌്ഘാടനം ചെയ്യും.
പൂജപ്പുര മൈതാനിയില്‍ നടക്കുന്ന തെക്കന്‍ മേഖലാ ജാഥയുടെ ഉദ്‌ഘാടന സമ്മേളനത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,ജനാതാദള്‍ നേതാവ് ഡോ.എ.നീലലോഹിത ദാസന്‍ നാടാര്‍ മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി ,കേരളാ കോണ്‍ഗ്രസ് നേതാവ് സ്‌കറിയാ തോമസ് , ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ചാരുപാറ രവി (ഐ.എന്‍.എല്‍) നേതാവ് കാസിം ഇരിക്കൂര്‍ ,(ജനാധിപത്യ കേരള കോണ്‍ഗ്രസ്) നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് , (കേരള കോണ്‍ഗ്രസ്.ബി) നേതാവ് ആര്‍ ബാലകൃഷ്‌ണ പിള്ള എന്നിവര്‍ പ്രസംഗിക്കും.
മാര്‍ച്ച് രണ്ടിന് തൃശൂരില്‍ നടക്കുന്ന മഹാറാലിയോടെ ജാഥകള്‍ സമാപിക്കും.
from Anweshanam | The Latest News From India http://bit.ly/2tm1Al6
via IFTTT