Breaking

Tuesday, February 19, 2019

ആഫ്രിക്കൻ ചലച്ചിത്ര മേളയിലും ഹിറ്റായി സുഡാനി; സക്കരിയ മികച്ച സംവിധായകൻ

വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിൽ നടന്ന ഫെസ്​ ആന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള തിളക്കം. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കരിയ മുഹമ്മദ് മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷവും ഇൗ വർഷവുമായി ഇതിനോടകം നിരവധി പുരസ്കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചത്​. 

ഐഎഫ്എഫ്‌കെയിലെ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി അവാര്‍ഡും മോഹന്‍ രാഘവന്‍ പുരസ്‌കാരവും സുഡാനി നേടിയിട്ടുണ്ട് 
സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം  സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ബോക്സ് ഓഫീസിലും ലഭിച്ചിരുന്നത്.



from Anweshanam | The Latest News From India http://bit.ly/2Gx5nEv
via IFTTT