വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശിവസേനയും ബിജെപിയും വീണ്ടും ഒരുമിച്ചു പോരാടാൻ തീരുമാനം. അമിത് ഷായും ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് സഖ്യം തുടരുമെന്ന് അറിയിച്ചത്. ഇതോടെ അകൽച്ചയിലായിരുന്ന ശിവസേനയും ബിജെപിയും വീണ്ടും ഒന്നായി പോരാടും.
മഹാരാഷ്ട്രയിൽ ശിവസേന 23 ഉം ബിജെപി 25 ഉം സീറ്റുകളിലേക്കു മൽസരിക്കാൻ ധാരണയായതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒരുമിച്ചു സീറ്റുകൾ തുലമായി വീതിച്ച് പോരാടുമെന്നും ഫട്നാവിസ് പറഞ്ഞു. ഈ വര്ഷം തന്നെയാണ് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്.
from Anweshanam | The Latest News From India http://bit.ly/2SHqCKt
via IFTTT