കൊല്ലം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നതിനായി പോകവേ വാഹനാപകടത്തില്‍പ്പെട്ട് അമ്മ മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന മകളും മരിച്ചു. തിരുവനന്തപുരത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ കെഎസ്ആര്‍ടിസി ബസിടിക്കുകയായിരുന്നു. കൊല്ലം ആശ്രാമം കാവടിപ്പുറം നഗര്‍ സ്വദേശിനി ആര്യയാണ് മരിച്ചത്. ആര്യയുടെ അമ്മ ജലജ അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആര്യയെ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പളളിക്കുസമീപം രാവിലെ ആറരയോടെയായിരുന്നു അപകടം നടന്നത്. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് അപകടത്തിന് ഇടയാക്കിയത്.
from Anweshanam | The Latest News From India https://ift.tt/2ElDvBf
via IFTTT