Breaking

Monday, February 25, 2019

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; സ്വര്‍ണ്ണം കണ്ടെത്തിയത് എയര്‍ഇന്ത്യ വിമാനത്തിലെ ടോയ്ലറ്റില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍  സ്വര്‍ണവേട്ട. രണ്ടു കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇന്ന് പിടികൂടിയത്. റിയാദില്‍ നിന്ന് വന്ന എയര്‍ഇന്ത്യ വിമാനത്തിലെ ടോയ്ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരുന്നു സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പരിശോധന നടത്തി സ്വര്‍ണ്ണം പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലും നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു. മൂന്നു ദിവസം മുമ്പ് മൂന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. രണ്ടരക്കിലോ സ്വര്‍ണ്ണം ഇന്റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരുന്നു.

ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒന്നരകിലോ സ്വര്‍ണ്ണം പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു. കാല്‍ കിലോ സ്വര്‍ണ്ണം തൊടുപുഴ സ്വദേശിയില്‍ നിന്നും പിടിച്ചു.സ്വര്‍ണവേട്ട് അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ എയര്‍പോര്‍ട്ടില്‍ ചെക്കിങ് കര്‍ശനമാക്കി.



from Anweshanam | The Latest News From India https://ift.tt/2NrVM2x
via IFTTT