Breaking

Monday, February 25, 2019

മനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ, മുഖ്യമന്ത്രി ഗുരുതരാവസ്ഥയിലെന്ന് പ്രാദേശിക മാധ്യമങ്ങൾ

പനാജി: മനോഹര്‍ പരീക്കര്‍ അസുഖബാധിതനായതിന് ശേഷം ഗോവയില്‍ ബിജെപിക്ക് കഷ്ടകാലമാണ്. മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണ് നട്ടിരിക്കുന്നവരുടെ തമ്മിലടിയാണ് പാര്‍ട്ടിയില്‍ കണ്ടത്. എന്നാല്‍ രോഗിയായിട്ടും പരീക്കര്‍ തന്നെ മുഖ്യമന്ത്രിക്കസേരയില്‍ തുടരുകയാണ്. പരീക്കറുടെ അവസ്ഥ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടെന്ന് കോണ്‍ഗ്രസ് ഒരു വശത്ത് മുറവിളി ഉയര്‍ത്തുന്നു. അതിനിടെ മുുന്‍മന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ ചേരുന്ന സാഹചര്യത്തെ ബിജെപിക്ക് നേരിടേണ്ടതുണ്ട്. പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമായിക്ക് മുഖ്യമന്ത്രി പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

from Oneindia.in - thatsMalayalam News https://ift.tt/2NrqU2e
via IFTTT