Breaking

Saturday, February 9, 2019

അയോധ്യയിലേത് വിശ്വാസത്തിന്റെ വിഷയം, ശബരിമലയിലേത് ആചാരത്തിന്റെയും-ചിദംബരം

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ പ്രതികരണവുമായി മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. അയോധ്യയിലേത് വിശ്വാസത്തിന്റെ വിഷയവും ശബരിമലയിലേത് ആചാരത്തിന്റെ വിഷയവുമാണ്. വിശ്വാസവും ആചാരവും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആചാരം ആധുനിക ഭരണഘടനാമൂല്യങ്ങളോടു ചേർന്നു പോകുന്നില്ല എന്നതാണ് ശബരിമലയിലെ വിഷയം. എന്നാൽ അയോധ്യയിലേത് വിശ്വാസത്തിന്റെ വിഷയമാണ്, ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന വിശ്വാസമാണ് അയോധ്യയിലേത്. അതിനാലാണ് ഒരുകൂട്ടം ആളുകൾ ആ ഭൂമിയിൽ അവകാശവാദമുന്നയിക്കുന്നതെന്നും ചിദംബരം പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. എന്നാൽ സാധാരണക്കാരായ സ്ത്രീകളെയും പുരുഷന്മാരെയും പാർട്ടി പ്രവർത്തകരെയും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽനിന്ന് എങ്ങനെ തനിക്ക് തടയാനാകുമെന്നും അദ്ദേഹം ചോദിച്ചു. content highlights:ayodhya is a matter of faith and sabarimala is a matter of custom says p chidambaram, sabarimala women entry, p chidambaram


from mathrubhumi.latestnews.rssfeed http://bit.ly/2BCj5Cf
via IFTTT