Breaking

Saturday, February 9, 2019

ഒരു കോണ്‍ഗ്രസ് നേതാവും ആര്‍എസ്എസുകാരുടെ അടിക്കൊണ്ടിട്ടില്ലെന്ന് കോടിയേരി

ന്യൂഡൽഹി: 236 സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ ആർഎസ്എസുകാരുമായി ഞങ്ങൾ ബന്ധപ്പെടുമെന്ന് പറഞ്ഞാൽ കേരളത്തിലെ കൊച്ചുക്കുട്ടികൾ പോലും വിശ്വസിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണൻ. മുല്ലപ്പള്ളിക്കടക്കം ഒരു കോൺഗ്രസ് നേതാവിനും ആർഎസ്എസുകാരുടെ അടിക്കൊണ്ടിട്ടില്ല. ഞങ്ങളൊക്കെ ആർഎസ്എസിന്റെ മർദ്ദനമേറ്റവരാണ്. അത് കൊണ്ട് ആ ഉമ്മാക്കി കാട്ടി സിപിഎമ്മിന് നേർക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ വരണ്ട എന്നാണ് പറയാനുള്ളതെന്നും കോടിയേരി പറഞ്ഞു. ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി നിലനിൽക്കില്ലെന്ന് പറഞ്ഞ് തള്ളിയതാണ് ലാവലിൻ കേസ്. പഴകി തുരുമ്പിച്ച ഈ കേസുമായി മുല്ലപ്പള്ളി നടക്കണ്ട. മുല്ലപ്പള്ളിക്ക് സിപിഎം വിരോധമാണ് ഉള്ളത്. റഫാൽ ആരോപണം മറച്ച് പിടിക്കാനാണ് ലാവലിനുമായി മുല്ലപ്പള്ളി എത്തിയിരിക്കുന്നത്. സിപിഎം ബംഗാളിലടക്കം ഒരു സ്ഥലത്തും കോൺഗ്രസുമായി മുന്നണിയുണ്ടാക്കില്ല. ധാരണയുണ്ടാക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. അത്തരത്തിലൊരു കാര്യം പാർട്ടിക്ക് മുന്നിൽ ഉയർന്നുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ അധികാരത്തിന് പുറത്താക്കുന്നതിനാവശ്യമായ അടവുനയം അതാത് സ്ഥലങ്ങളിൽ സ്വീകരിക്കുമെന്ന് പാർട്ടി കോൺഗ്രസ് പറഞ്ഞതാണ്. അത് രഹസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. Cotent Highlights:kodiyeri balakrishnan reply to mullappally ramachandran-cpim-rss-congress


from mathrubhumi.latestnews.rssfeed http://bit.ly/2SnD0z9
via IFTTT