Breaking

Tuesday, February 19, 2019

ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി; ഗോവൻ ജയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് 

ഐഎസ്എലിൽ വീണ്ടും തോറ്റ് കേരളാ ബ്ലാസ്റ്റേഴ്‌സ്. എഫ്സി ഗോവയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവി. ഇതോടെ ഈ സീസണിൽ ഇതുവരെ ഏഴ് തവണയാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി ഏറ്റു വാങ്ങുന്നത്. തോൽവിയോടെ പട്ടികയിൽ ഏറ്റവും താഴെയായി ബ്ലാസ്റ്റേഴ്‌സ്.

ഫെറാൻ കോറോ (22), എഡു ബേഡിയ (25), ഹ്യൂഗോ ബോമസ് (78) എന്നിവരാണ് ഗോവയ്ക്കായി ഗോളുകൾ നേടിയത്. ജയത്തോടെ ഗോവ ഐഎസ്എൽ സെമി ഫൈനലിലെത്തി. ബെംഗളൂരുവിനെ പിന്നിലാക്കി 31 പോയിന്റോടെ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് എഫ്സി ഗോവ.

കഴിഞ്ഞ ദിവസം ചെന്നൈയിനോട് വിജയിച്ച ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നിഴൽ പോലും കാണാത്തതായിരുന്നു ഈ മത്സരം. ഗോവൻ ആക്രമണത്തിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് വെറും കാഴ്ചക്കാരായി. ഗോൾ കീപ്പർ ധീരജ് സിങ്ങിന്റെ സേവുകൾ കൂടി ഇല്ലായിരുന്നെങ്കിൽ കൂടുതൽ ഗോളുകൾ ബ്ലാസ്റ്റേഴ്‌സ് വലയിൽ നിറഞ്ഞേനേ.



from Anweshanam | The Latest News From India http://bit.ly/2NcmtrO
via IFTTT