Breaking

Monday, February 11, 2019

കൂറുമാറാന്‍ ജെഡിഎസ് എംഎല്‍എയ്ക്ക് 5 കോടി അഡ്വാന്‍സ് നല്‍കി ബിജെപി ! ഓഫര്‍ ചെയ്തത് 30 കോടി!

കൂറുമാറാന്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്ക് കോടികള്‍ ബിജെപി വാഗ്ദാനെ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഓഡിയോ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പുറത്തുവിട്ടത്. ജനതാദള്‍ എംഎല്‍എ നാഗനഗൗഡയുടെ മകന്‍ ശരണഗൗഡയുമായി യെദ്യൂരപ്പ സംസാരിക്കുന്ന ഓഡിയോ ആയിരുന്നു മുഖ്യമന്ത്രി പുറത്തുവിട്ടത്. ആദ്യം ഓഡിയോ ബിജെപി തള്ളിയെങ്കിലും ഇപ്പോള്‍ ശബ്ദരേഖയിലെ ശബ്ദം തന്‍റേത് തന്നെയാണെന്ന് യെദ്യൂരപ്പ സമ്മതിച്ചു. യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍ ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.

from Oneindia.in - thatsMalayalam News http://bit.ly/2SrlHgA
via IFTTT