Breaking

Monday, February 11, 2019

കമല്‍നാഥ് പിടിച്ചത് 2000 കോടിയുടെ അഴിമതി; കര്‍ഷകര്‍ വഞ്ചിക്കപ്പെട്ടത് ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍

ഭോപ്പാല്‍: കര്‍ഷകവായ്പയുടെ മറവില്‍ മധ്യപ്രദേശില്‍ 2000 കോടിയുടെ അഴിമതി നടന്നുവെന്ന് മുഖ്യന്ത്രി കമല്‍നാഥിന്‍റെ ആരോപണം ശരിവെച്ച് റിപ്പോര്‍ട്ട്. ബിജെപിയുടെ ഭരണകാലയളവില്‍ കാര്‍ഷിക വായ്പാ സംഘങ്ങള്‍ നടത്തിവന്നിരുന്ന വായ്പാത്തട്ടിപ്പാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് പതിനഞ്ച് വര്‍ഷമായി ബിജെപി ഭരിച്ച സംസ്ഥാനത്ത് പല വകുപ്പുകളിലും അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണെന്നും ഇതെല്ലാം പുറത്തുകൊണ്ടുവരുമെന്നും കമല്‍നാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകര്‍ക്ക് വായ്പ അനുവദിക്കുന്ന കാര്യത്തിലും വന്‍തോതില്‍ അഴിമതി നടന്നതായും അദ്ദേഹം വ്യക്തമാക്കി.

from Oneindia.in - thatsMalayalam News http://bit.ly/2DseYZy
via IFTTT