Breaking

Wednesday, February 20, 2019

ടിക് ടോക്ക്; കടലുണ്ടിപ്പുഴയിലേക്ക് ചാടിയ 10 വിദ്യാര്‍ത്ഥികളെ മത്സത്തൊഴിലാളികള്‍ രക്ഷിച്ചു-വീഡിയോ

കോഴിക്കോട്: ടിക് ടോക് വീഡിയോയെ അനുകരിച്ച് പാലത്തില്‍നിന്നു പുഴയിലേക്ക് എടുത്ത് ചാടിയ പത്ത് വിദ്യാര്‍ഥികള്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനായി പാലത്തിന് മുകളില്‍ നിന്ന് കടലുണ്ടി പുഴയിലേക്ക് എടുത്ത് ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച്ച ഹര്‍ത്താല്‍ ദിനത്തില്‍ കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടിയ പത്ത് വിദ്യാര്‍ത്ഥികളെയാണ് അവസരോചിതമായ ഇടപെടലിലൂടെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്.

from Oneindia.in - thatsMalayalam News https://ift.tt/2SOkn7t
via IFTTT