തിരൂര്‍: സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ ഷുക്കൂറിന്റെ മുറിവഴിക്കലെ വീട്ടുമുറ്റത്ത് മോട്ടോര്‍ ബൈക്ക് കത്തിച്ചതിനു പിന്നാലെ പച്ചാട്ടിരി സ്‌കൂളിനുപിന്നിലെ കല്ലിങ്ങലകത്ത് ഷാജിമോന്റെ കാര്‍ കത്തിനശിച്ച നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെയാണ് സ്വിഫ്റ്റ് കാര്‍ പൂര്‍ണമായും കത്തിച്ചാമ്പലായത്. ഫയര്‍ ഫോഴ്‌സെത്തിയാണ് തീയണച്ചത്. എന്‍ജിന്‍ഭാഗത്ത് നിന്ന് തീയുയരുന്നതു കണ്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ വാഹനം അല്‍പം മുന്നോട്ടുംനീങ്ങിയതായും പറയുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍ പറഞ്ഞു. സയന്റിഫിക് വിദഗ്ദര്‍ പരിശോധിക്കും. ഇതിന് സമീപം രണ്ട് ട്രാക്ടറുകള്‍ ഉണ്ടായിരുന്നുവെങ്കിലും അപായമുണ്ടാവാത്തതിനാല്‍ മറ്റു അക്രമ സാധ്യതകളും പോലിസ് തള്ളിക്കളയുകയാണ്. ഗള്‍ഫില്‍നിന്ന് അവധിക്കു വന്ന ഷാജിമോന് പറയത്തക്ക രാഷ്ട്രീയമോ ശത്രുതയോ ഇല്ലെന്നാണു നിഗമനം. അതേസമയം, അടുത്തടുത്ത ദിവസങ്ങളില്‍ ഒരേ പ്രദേശത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ രാത്രിയില്‍ അഗ്‌നിക്കിരയായതില്‍ ജനം ഭീതിയിലാണ്.
from Whitespace https://ift.tt/2znzGYx
via IFTTT