Breaking

Friday, November 30, 2018

പ്രതിരോധ ശക്തി ഉയര്‍ത്തുന്ന ഭക്ഷണങ്ങള്‍.

രോഗങ്ങള്‍ വരുമ്പോള്‍ കാലാവസ്ഥയെ പഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി കുറയുമ്പോള്‍ ആണ് രോഗങ്ങള്‍ നമ്മില്‍ കടന്നു കൂടുന്നത്. ഒന്നു ശ്രദ്ധിച്ചാല്‍ രോഗപ്രതിരോധശേഷി കൂട്ടാനും അതുവഴി രോഗങ്ങളെ ദൂരെ മാറ്റിനിര്‍ത്താനും നമുക്ക് കഴിയും. അതിനായി നമുക്ക് നമ്മുടെ ഭക്ഷണത്തില്‍ താഴെ പറയുന്ന മിടുക്കന്മാരെ ഉള്‍പ്പെടുത്താം.

1. ഇഞ്ചി ചായ

ആന്റി ഓക്സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. രക്തയോട്ടം കൂട്ടാനും രക്തശുദ്ധീകരണതിനും ഇഞ്ചി സഹായകമാണ്. ഇഞ്ചിച്ചായ സൗന്ദര്യത്തിനും ഗുണം ചെയ്യും. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നതു തടയും. ചര്‍മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതു തടയാനും ഇത് നല്ലതാണ്. 

2. മഞ്ഞള്‍
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്യുമിന്‍ ശരീരത്തിലെ ടി-സെല്‍ നിര്‍മാണത്തിന് സഹായിക്കുന്നു. തിളപ്പിച്ച വെള്ളത്തില്‍ കലക്കി തണുപ്പിച്ചോ ജ്യൂസാക്കിയോ മഞ്ഞള്‍ കുടിക്കുക. ആഹാരത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും. 

3.തൈര്
ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു. മനുഷ്യശരീരത്തിന് നിര്‍മിക്കാന്‍ കഴിയാത്ത പ്രോബയോട്ടിക്കുകള്‍ തൈരിനു ഉണ്ടാക്കാന്‍ സാധിക്കും. ഒരല്‍പം തൈരില്‍ പോട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്‌ലാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. 

4. ഓറഞ്ച്
കാത്സ്യത്തിന്റെ ഏറ്റവും മികച്ച ശേഖരമാണ് ഓറഞ്ചിലുള്ളത് . സോഡിയം, മഗ്‌നീഷ്യം, കോപ്പര്‍, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില്‍ നല്ല തോതിലുണ്ട്. വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. പ്രതിരോധശേഷി കൂട്ടി ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ വിറ്റാമിന്‍ വളരെ അത്യാവശ്യമാണ്

5.ചിക്കന്‍ സൂപ്പ്
പ്രതിരോധശേഷി നല്‍കാന്‍ ചിക്കനില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍ സഹായിക്കും. ഇത് കുരുമുളകിനൊപ്പം ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഗുണകരം. കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങളുള്ളപ്പോള്‍ ചിക്കന്‍ സൂപ്പ് കുടിയ്ക്കുന്നത് ഗുണം നല്‍കും.

6. തക്കാളി
വിറ്റാമിന്‍ സിയുടെ കലവറയാണ് തക്കാളി. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. തക്കാളിയില്‍ സ്വാഭാവികമായി തന്നെ സോഡിയം, പൂരിത കൊഴുപ്പ്‌, കൊളസ്‌ട്രോള്‍, കലോറി എന്നിവ കുറവാണ്‌. ഇതിന്‌ പുറമെ തക്കാളി ആരോഗ്യത്തിനാവശ്യമായ തയാമിന്‍, നിയാസിന്‍, വിറ്റാമിന്‍ ബി6,മഗ്നീഷ്യം, ഫോസ്‌ഫറസ്‌, ചെമ്പ്‌ എന്നിവ നല്‍കും.

7.ചീര
വിറ്റാമിന്‍ സിയുടെ മറ്റൊരു കലവറയാണ് ചീര. ഇതില്‍ ധാരാളം നാരും അടങ്ങിയിരിക്കുന്നു. രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റ് ധാരാളമുള്ള ചീര കാൻസർ പ്രതിരോധശേഷിയുള്ളവയായി തെളിയിച്ചിട്ടുണ്ട്.

8.ഗ്രീന്‍ ടി
പ്രതിരോധ ശക്തിയെ കുറിച്ച് നടത്തിയ പഠനത്തില്‍ ഗ്രീന്‍ ടീയുടെ ഗുണങ്ങളെ കുറിച്ചു വിവരിക്കുന്നുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്‌ക്കൊപ്പം ഓരോ കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് വിശപ്പു കുറയ്ക്കാനും ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ നടക്കാന്‍ സഹായിക്കുകയും ചെയ്യും. ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ക്യാന്‍സര്‍ തടയുവാന്‍ ഗ്രീന്‍ ടീ നല്ലതാണ്. ഇതിന്റെ ഔഷധഗുണം ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച തടയുന്നു.

10.മുട്ട
പ്രോട്ടീനുകളുടെ ഉറവിടമാണ് മുട്ട. വിറ്റാമിന്‍ സിയും ഇതില്‍ ധാരാളമാണ്. ഇത് രോഗപ്രതിരോധത്തിനു സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. 


 



from Anweshanam | The Latest News From Health https://ift.tt/2DLhbRr
via IFTTT