Breaking

Friday, November 30, 2018

കാട്ടുതീയില്‍ കത്തിയ സ്‌കൂളിലെ കുട്ടികള്‍ക്ക് 1000 ഡോളര്‍ നല്‍കി തൊണ്ണൂറുകാരന്‍

കാലിഫോർണിയ: കാലിഫോർണിയയിൽ ഈയിടെ ഉണ്ടായ കാട്ടുതീയിൽ കത്തിയമർന്ന പാരഡൈസ് സിറ്റിയിലെ വിദ്യാലയത്തിലുള്ള 980 കുട്ടികൾക്കും 105 അധ്യാപകർക്കും തൊണ്ണൂറ് വയസ്സുള്ള ബിസിനസ് മാൻ ആയിരം ഡോളറിന്റെ ചെക്ക് വീതം നൽകി. സ്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളുടെയും വീടുകൾ അഗ്നിക്കിരയായ വാർത്തയെത്തുടർന്ന് സാൻസിയാഗോയിലുള്ള ബോബു വിൽസൻ എന്ന വ്യാപാരി സഹായിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും 1.1 മില്യൺ ഡോളർ സ്കൂളിൽ വിതരണം ചെയ്യുകയുമായിരുന്നു. 500 മൈൽ യാത്രചെയ്താണ് ബോബു ചെക്ക് വിതരണം ചെയ്യാനായി സ്കൂളിൽ എത്തിച്ചേർന്നത്. കാട്ടുതീയിൽ 153000 ഏക്കർ പ്രദേശം അഗ്നിക്കിരയാകുകയും 88 പേർക്ക് മരണം സംഭവിക്കുകയും ചെയ്തിരുന്നു. വാർത്ത അയച്ചത് : പി.പി.ചെറിയാൻ


from mathrubhumi.latestnews.rssfeed https://ift.tt/2QpM9p6
via IFTTT