Breaking

Friday, November 30, 2018

കേരളത്തിലെ രണ്ട് ബ്രാന്‍ഡ്‌ കുപ്പിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയെ കണ്ടെത്തിയതായി ആരോഗ്യമന്ത്രി

തിരുവന്തപുരം: കേരളത്തില്‍ വില്‍പ്പന നടത്തികൊണ്ടിരിക്കുന്ന രണ്ട് ബ്രാന്‍ഡ്‌ കുപ്പിവെള്ളത്തില്‍ ഈ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. അഞ്ച് ബ്രാന്‍ഡ്‌കളുടെ കുപ്പിവെള്ളത്തില്‍ ബാക്ടീരിയയും 13 ബ്രാന്‍ഡ്‌കളില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍, എന്നിവയും കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളി ആകുമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. കാരുണ്യ അടക്കമുള്ള നിലവിലെ പദ്ധതികളും ആയുഷ്മാൻ ഭാരതിൽ ലയിപ്പിക്കാൻ തത്വത്തിൽ തീരുമാനമായി. സംസ്ഥാനതാല്‍പര്യങ്ങൾക്കു വിരുദ്ധമായ വ്യവസ്ഥകൾ മാറ്റാൻ കേന്ദ്രം തയാറായതിനെ തുടർന്നാണ് സർക്കാർ പദ്ധതിയിൽ അoഗമായതെന്നും കെ.മുരളീധരനെ മന്ത്രി അറിയിച്ചു. 

മൃതസഞ്ജീവനി പദ്ധതിയിൽ സംസ്ഥാനത്ത് അവയവങ്ങൾക്കായി റജിസ്റ്റർ ചെയ്ത രോഗികളിൽ 180 ഓളം പേർ വിവിധ കാരണങ്ങളാൽ മരിച്ചുവെന്നും,  പദ്ധതിയിൽ വ്യക്ക മാറ്റിവയ്ക്കുന്നതിന് 1,756 പേരും ഹൃദയം മാറ്റിവയ്ക്കുന്നതിന് 36 പേരും കരൾ മാറ്റിവയ്ക്കുന്നതിന് 375 പേരും റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അനൂപ് ജേക്കബിനു മറുപടിയായി മന്ത്രി പറഞ്ഞു.



from Anweshanam | The Latest News From Health https://ift.tt/2DPHyWh
via IFTTT