Breaking

Friday, November 30, 2018

ദീപ നിശാന്ത് കവിത മോഷ്ടിച്ചതായി യുവ കവി എസ്. കലേഷ്; മോഷ്ടിച്ച് പ്രശസ്തയാവേണ്ട ഗതികേടില്ലെന്ന് ദീപ

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് കവിത മോഷ്ടിച്ചതായി തെളിവ് സഹിതം യുവ കവി എസ്. കലേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 2011മാർച്ച് നാലിന് തന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ച അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ/നീ എന്ന കവിത വരികൾ ചെറുതാക്കി ദീപ നിശാന്ത് അങ്ങനെയിരിക്കെ എന്ന പേരിൽ എ.കെ.പി.എസ്.ടി.എ എന്ന അധ്യാപക സംഘടനാ മാസികയിൽ പ്രസിദ്ധീകരിച്ചതായാണ് കലേഷ് പോസ്റ്റിൽ പറയുന്നത്. പല മാധ്യമങ്ങളിൽ പ്രസിദ്ധീകരിപ്പെട്ട ഒരു കവിത വർഷങ്ങൾക്ക് ശേഷം തന്റേതാണെന്ന്സ്ഥാപിക്കേണ്ട വരുന്ന ഒരു എഴുത്തുകാരന്റെ അവസ്ഥ വളരെ ദു:ഖകരമാണെന്ന് എസ് കലേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.വിഷയംസംബന്ധിച്ച് നിയമ നടപടികളിലേക്ക് പോകുമെന്നും കലേഷ് അറിയിച്ചു "2000 മുതൽ മലയാള സാഹിത്യത്തിൽ സജീവമായ ഒരാളാണ് ഞാൻ. 2011 മാർച്ചിൽ ഞാൻ ആ കവിത ബ്ലോഗിൽ പോസ്റ്റ് ചെയ്തപ്പോൾ വായനക്കാരും സുഹൃത്തുക്കളും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അത് ചരിത്രവുമാണ്. ആകാശവാണിയിൽ ഞാൻ ആ കവിത ചൊല്ലുകയും മാധ്യമം ആഴ്ചപ്പതിപ്പിൽ പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് ചർച്ചകളിൽ സജീവമായിരുന്ന ആ കവിത എന്തുകൊണ്ട് തന്റേതാണെന്ന് ദീപ അന്നേ പറയുകയോ ആരോപണവുമായി വരികയോ ചെയ്തില്ല? - എസ് കലേഷ് ചോദിച്ചു. പോസ്റ്റ് വായിക്കാം 2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിതീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomasഅഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ Venkit Eswaran കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. AKPCTA യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ! കവിത മോഷ്ടിച്ചിട്ടില്ലെന്ന് ദീപ നിശാന്ത് പ്രതികരിച്ചു. എന്നാൽ രണ്ട് കവിതകളിലെയും വരികൾ എങ്ങനെ ഒന്നായി എന്ന കാര്യത്തിൽ ദീപ കൃത്യമായി മറുപടി പറഞ്ഞിട്ടില്ല.വരികൾ ഒന്നായതിന് കാരണമുണ്ടെന്നും അത് തെളിയിക്കാൻ തെളിവ് ശേഖരിക്കുകയാണെന്നും കിട്ടിയാലുടൻ കാരണം വ്യകത്മാക്കുമെന്നും അവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. "ഒരു കവിത മോഷ്ടിച്ച് മലയാള സാഹിത്യത്തിലെ എഴുത്തുകാരിപ്പട്ടം അല്ലെങ്കിൽ കവയിത്രി എന്ന ലേബലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ. അത്തരം ഫെയിം ചോദിച്ചു വാങ്ങിയിട്ടുമില്ല. അറിഞ്ഞോ അറിയാതെയോ ചില വിവാദങ്ങളിൽ പേര് വലിച്ചിഴയ്ക്കപ്പെടാറുണ്ട് എന്നല്ലാതെ മന:പൂർവം ഇത്തരം സംഭവങ്ങളിലേക്ക് ഞാനായി കടന്നു ചെന്നിട്ടില്ല. എന്നിലേക്ക് വരികയാണ് ഉണ്ടായത്. ഇതും അതുപോലെ തന്നെ എന്നിലേക്ക് വന്ന ഒന്നാണ്. ആ കവിത മോഷ്ടിച്ചതല്ല എന്ന് മാത്രമേ എനിക്കിപ്പോൾ പറയാനുള്ളൂ. ദീപ നിശാന്ത് എന്ന വ്യക്തി അങ്ങനെ ചെയ്യില്ലെന്ന് എന്നെ അറിയുന്ന ആൾക്കാർക്ക് അറിയാം. അതെന്റെ ബോധ്യമാണ്. കൂടുതൽ വൈകാരികമായ ചില കാര്യങ്ങളും വ്യക്തിബന്ധങ്ങളും അതിന് പിന്നിലുണ്ട്. അതുകൊണ്ട് തന്നെ ഞാനിത് തുറന്ന് പറയുമ്പോൾ അത്തരം വ്യക്തികളെ അത് ബാധിക്കും. അതുകൊണ്ട് അവരുടെ കൂടി സമ്മതം എനിക്ക് ആവശ്യമാണ് - ദീപ നിശാന്ത് പ്രതികരിച്ചു. കവിത മോഷ്ടിച്ച് പ്രശസ്തയാവേണ്ട ഗതികേട് തനിക്കില്ല. സൈബർ ആക്രമണം വ്യക്തിപരമാണെന്നും ദിപ നിശാന്ത് കൂട്ടിച്ചേർത്തു. Content Highlights:Deepa Nishanth alleged on plagiarism by the poet S Kalesh


from mathrubhumi.latestnews.rssfeed https://ift.tt/2DT1k3u
via IFTTT