Breaking

Friday, November 30, 2018

കെ.സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു

പത്തനംതിട്ട: സന്നിധാനത്ത്ചിത്തിര ആട്ടവിശേഷകാലത്ത്52 കാരിയായ സ്ത്രീയെ തടഞ്ഞ സംഭവത്തിൽഗൂഢാലോചന നടത്തിയെന്ന കേസിൽ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളി. ജാമ്യാപേക്ഷയിൽ അധികവാദം കേൾക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും വ്യാഴാഴ്ച അധികവാദം കേൾക്കുകയും ചെയ്തിരുന്നു. വാറണ്ടില്ലാതെ കെ.സുരേന്ദ്രനെ അധിക തടങ്കലിൽ വെയ്ക്കുകയായിരുന്നു എന്ന് സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ നവംബർ 21 ന് സുരേന്ദ്രന് ജാമ്യം അനുവദിച്ച ദിവസം രാവിലെ ഏഴുമണിക്കു തന്നെ സുരേന്ദ്രനെതിരെയുള്ള വാറണ്ട് കൊട്ടാരക്കര സബ് ജയിൽ സൂപ്രണ്ട് കൈപ്പറ്റി എന്ന് പോലീസ് കോടതിയെ അറിയിച്ചു. കേസിൽ ഒന്നു മുതൽ നാലു വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി. കോഴിക്കോട് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽസുരേന്ദ്രന് ജാമ്യം അനുവദിച്ചിട്ടുണ്ട്.കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ കേസിലും ട്രെയിൻ തടഞ്ഞ കേസിലുമാണ് കോഴിക്കോട് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ കെ.സുരേന്ദ്രന് ഉടനെ പുറത്തിറങ്ങാനാവില്ലെന്നാണ് ലഭ്യമായ വിവരം. തൃപ്തി ദേശായിയെ തടഞ്ഞതുൾപ്പെടെ നിരവധി കേസുകൾ സുരേന്ദ്രനെതിരെ നിലനിൽക്കുന്നുണ്ട്. ഇനി ജാമ്യത്തിനായി സുരേന്ദ്രന് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. Content Highlights:K Surendran-Pathanamthitta Sessions Court declines bail, Sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2QnbKPt
via IFTTT