തിരുവനന്തപുരം: ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞിട്ടും തിരികെപ്പോകാത്ത ഐ.പി.എസ്. ഉദ്യോഗസ്ഥനെ കേന്ദ്രം തിരികെവിളിച്ചു. ഒഡിഷ കേഡർ 2003 ബാച്ച് ഉദ്യോഗസ്ഥനും മലയാളിയുമായ ഷെഫിൻ അഹമ്മദിനെയാണ് മടക്കിവിളിച്ചത്. കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാത്തതിനാൽ രണ്ടുമാസമായി ഇദ്ദേഹത്തിന്റെ ശമ്പളം അക്കൗണ്ടന്റ് തടഞ്ഞിരിക്കയാണ്. ഷെഫിനെ തിരിച്ചയച്ചശേഷം കേന്ദ്രത്തെ അറിയിക്കണമെന്ന് കേന്ദ്ര പഴ്സണൽ മന്ത്രാലയം കേരളത്തിനും മുന്നറിയിപ്പ് നൽകി. കാലാവധി കഴിഞ്ഞിട്ടും ഉദ്യോഗസ്ഥൻ തിരികെയെത്തിയില്ലെന്നുകാട്ടി ഒഡിഷ ചീഫ് സെക്രട്ടറി 2018 മേയിൽ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഷെഫിൻ നിലവിൽ കേരളത്തിലെ സായുധസേനാ ഡി.ഐ.ജി.യാണ്. 2013-ലാണ് ഷെഫിൻ കേരളത്തിലേക്ക് ഇന്റർ കേഡർ ഡെപ്യൂട്ടേഷനിലെത്തിയത്. അഞ്ചുവർഷത്തേക്കായിരുന്നു ഇത്. ഡെപ്യൂട്ടേഷൻ കാലാവധി നീട്ടണമെന്ന് മാർച്ചിൽ ഷെഫിനും േമയിൽ സംസ്ഥാനസർക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് കേന്ദ്രം നിരസിച്ചു. ഇതിനുശേഷം ഒഡിഷ കേഡറിൽനിന്ന് തന്നെ കേരള കേഡറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഷെഫിൻ കേന്ദ്ര േപഴ്സണൽ മന്ത്രാലയത്തിന് കത്തയച്ചു. ഡെപ്യൂട്ടേഷൻ കഴിഞ്ഞതിനാൽ സെപ്റ്റംബർ 10-നുശേഷം കേരളത്തിൽ തുടരാനാകില്ലെന്നുകാണിച്ച് കേന്ദ്രം വീണ്ടും കേരളത്തിന് കത്തയച്ചു. കത്ത് ലഭിച്ചിട്ടും ഷെഫിൻ കേരള കേഡറിൽ തുടർന്നു. ഒക്ടോബർ 17-ന് കേന്ദ്രം വീണ്ടും ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഷെഫിനെ തിരികെ അയക്കാനുള്ള ഫയൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിക്കായി അയച്ചു. ഇതിനിടെ, ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക്ക് സിസ്റ്റത്തിന്റെ(സി.സി.ടി.എൻ.എസ്.) ചുമതല നൽകി ഇദ്ദേഹത്തിന്റെ സേവനം സംസ്ഥാനത്ത് നിലനിർത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. നീട്ടിക്കിട്ടിയില്ലെങ്കിൽ തിരികെപ്പോകും ഡെപ്യൂട്ടേഷൻ കഴിഞ്ഞതിനാൽ ഒരു വർഷത്തേക്കുകൂടി നീട്ടിത്തരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ പരിഗണനയിലാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് ഞാൻ കേരളത്തിൽ വന്നത്. ഡെപ്യൂട്ടേഷൻ നീട്ടിത്തന്നില്ലെങ്കിൽ തിരികെ പോകും.-ഡി.ഐ.ജി. ഷെഫിൻ അഹമ്മദ് content highlights: Shefeen Ahamedips,kerala
from mathrubhumi.latestnews.rssfeed https://ift.tt/2E5uhd8
via
IFTTT