കൊച്ചി: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂർണ നിയന്ത്രണം ഹൈക്കോടതി നിയോഗിച്ച മൂന്നംഗ മേൽനോട്ട സമിതിക്ക്. ഇത് വ്യക്തമാകുന്ന ഉത്തരവ് പുറത്തുവന്നു.സമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ശബരിമലയുടെ പൂർണ നിയന്ത്രണം മൂന്നംഗ മേൽനോട്ട സമതിയിൽ നിക്ഷിപ്തമാകുന്ന വിധത്തിലാണ് സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് മുഴുവൻ സർക്കാർ വകുപ്പുകളിലും സമിതിക്ക് ഇടപെടാൻ അധികാരമുണ്ടായിരിക്കും. എന്ത് തീരുമാനമെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ടായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സമിതിയുമായി സർക്കാരും വകുപ്പുകളും സഹകരിക്കണം. ശബരിമല സ്പെഷൽ കമ്മീഷണർ സമിതിയെ സഹായിക്കണം. ഏതെങ്കിലും കാര്യത്തിൽ വ്യക്തത വേണമെങ്കിൽ സമതിക്ക് ദേവസ്വം ബോർഡിനെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ജസ്റ്റിസ് പി.ആർ രാമൻ, എസ്. സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ മേൽനോട്ട സമതിയെയാണ് നേരത്തെ ഹൈക്കോടതി നിശ്ചയിച്ചിരുന്നത്. ഈ സമിതിയുടെ ചുമതലകളും അധികാരവും വിശദമാക്കുന്ന ഹൈക്കോടതി ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. Content Highlights:High Court, overseeing committee, sabarimala, Women Entry
from mathrubhumi.latestnews.rssfeed https://ift.tt/2BIMg73
via
IFTTT