Breaking

Friday, November 30, 2018

ശബരിമലയില്‍ ഇനി നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് കഴിയില്ല

കൊച്ചി: ശബരിമലയിൽ ഇനി നിരോധനാജ്ഞ പുറപ്പെടുവിക്കാൻ സർക്കാറിന് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയുടെ അനുമതി ആവശ്യമാണ്. നിലവിലുള്ള നിരോധനാജ്ഞ ഇന്ന് കഴിയും. തീർത്ഥാടനം സുഗമമാക്കാനും ശബരിമലയിൽ നിയമവാഴ്ച ഉറപ്പാക്കാനുമാണ് മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോടതി ഉത്തരവിന്റെ പൂർണ്ണരൂപം ഇപ്പോഴാണ് ലഭ്യമായത്. പോലീസ് അതിക്രമങ്ങൾ ശബരിമലയിൽ ഇനി ഉണ്ടാകരുത്. മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്നും യാതൊരു പ്രശ്നങ്ങളും പാടില്ലെന്നും തീർത്ഥാടനം പൂർണമായും സുഗമമാക്കണമെന്നും കോടതി വ്യക്തമാക്കി. അതിനുള്ള പൂർണ അധികാരം ഇനി മുതൽ മൂന്നംഗ സമിതിക്കാണ്. സംഭവസ്ഥലത്ത് വച്ച് തന്നെ ഉടനടി തീരുമാനം എടുക്കാൻ മൂന്നംഗ സമിതിക്ക് അധികാരമുണ്ടായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തീർത്ഥാടനം സുഗമമാക്കലാണ് ലക്ഷ്യം. മൂന്നംഗ സമിതി എത്രയും വേഗത്തിൽ ശബരിമലയിൽ എത്തും. ശബരിമലയുടെ നിയന്ത്രണം ഇനി പൂർണമായും മൂന്നംഗസമിതിക്കായിരിക്കും. content highlights:sabarimala, prohibitory order,highcourt


from mathrubhumi.latestnews.rssfeed https://ift.tt/2rbBkZx
via IFTTT