മുംബൈ: തുടർച്ചയായി അഞ്ചാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകളിൽ മികച്ച നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 191 പോയന്റ് നേട്ടത്തിൽ 36361ലും നിഫ്റ്റി 55 പോയന്റ് ഉയർന്ന് 10914ലിലുമെത്തി. ബിഎസ്ഇയിലെ 916 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 450 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. യെസ് ബാങ്ക്, വിപ്രോ, ഒഎൻജിസി, എസ്ബിഐ, മാരുതി സുസുകി, ഇൻഫോസിസ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, ടിസിഎസ്, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, വേദാന്ത, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ, കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlight:Sensex extends gains to over 191 points
from mathrubhumi.latestnews.rssfeed https://ift.tt/2BGTfNO
via
IFTTT