പന്തളം: കൊട്ടാരം തേവാരപ്പുരയിലെ പ്രസാദമാണ് കൊട്ടാരം അരവണപ്രസാദമെന്ന പേരിൽ കൊടുക്കുന്നതെന്ന് പന്തളം നാലുകെട്ട് കൊട്ടാരത്തിലെ മുതിർന്ന അംഗം പൂരംനാൾ മംഗലത്തമ്പുരാട്ടി. നിത്യപൂജയുള്ള തേവാരമാണ് നാലുകെട്ടിലുള്ളത്. ഇവിടെ പൂജയ്ക്കുപുറമേ നിവേദ്യവുമുണ്ട്. പൂജയുടെയും വർഷങ്ങൾ പഴക്കമുള്ള ജീർണാവസ്ഥയിലായ നാലുകെട്ട് കൊട്ടാരം സംരക്ഷിക്കുന്നതിന്റെയും ചെലവിലേക്കാണ് അരവണയും അപ്പവും വിറ്റുകിട്ടുന്ന പണം ഉപയോഗിക്കുന്നത്. ഇതുണ്ടാക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസും കോടതിയുടെ അംഗീകാരവുമുണ്ട്. സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന അരവണ വിവാദവുമായിട്ടൊന്നും നാലുകെട്ട് കൊട്ടാരത്തിന് ബന്ധമില്ല. വർഷങ്ങളായി ഇവിടെ പ്രസാദം നൽകുന്നുണ്ട്. ട്രസ്റ്റിന്റെയോ സംഘടനയുടെയോ കീഴിലല്ല നാലുകെട്ട് കൊട്ടാരമെന്നും മംഗലത്തമ്പുരാട്ടി പറഞ്ഞു. content highlights:Panthalam palace, aravana, sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2E1XeXq
via
IFTTT