Breaking

Friday, November 30, 2018

ഷാരൂഖ് ഖാന്‍ നായകനാകുന്ന സീറോ എന്ന സിനിമയുടെ സെറ്റില്‍ തീപിടുത്തം

ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ സിനിമയുടെ സെറ്റില്‍ തീപിടുത്തം. സീറോ എന്ന പുതിയ സിനിമയുടെ സെറ്റിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. സംഭവസമയത്ത് ഷാരൂഖ് ഖാനും സെറ്റില്‍ ഉണ്ടായിരുന്നു. സ്ഥലത്തേയ്ക്ക് ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന മുംബൈ ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്. ഷാരൂഖ് ഖാന്‍ കുള്ളനായി അഭിനയിക്കുന്ന ചിത്രമാണ് സീറോ. അനുഷ്‌ക ശര്‍മ്മയാണ് നായിക. അടുത്ത മാസം 21നാണ് ചിത്രം റിലീസ് ചെയ്യുക.



from Anweshanam | The Latest News From India https://ift.tt/2DSbMYL
via IFTTT