ഖോരക്പുർ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേത് ഇറ്റ്ലസ് ഗോത്രമാണെന്ന പരിഹാസവുമായി ബിജെപി നേതാവ്.ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെയാണ് രാഹുൽ ഗാന്ധിയുടെ ഇറ്റാലിയൻ ബന്ധം സൂചിപ്പിച്ചുകൊണ്ട് രാഹുലിന്റെഗോത്രത്തിന് നാമകരണം ചെയ്തിരിക്കുന്നത്. രാഹുൽ ഗാന്ധി കശ്മീരി ബ്രാഹ്മണനാണെന്ന് രാജസ്ഥാനിലെ ഒരു ക്ഷേത്ര പൂജാരി അടുത്തിടെവെളിപ്പെടുത്തിയിരുന്നു. ഇതിനെപ്രതിരോധിച്ചുകൊണ്ടാണ് ബിജെപി നേതാവിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ അമ്മയും കോൺഗ്രസ് മുൻ അധ്യക്ഷയുമായ സോണിയാ ഗാന്ധി ഇറ്റലിക്കാരിയാണെന്ന ബിജെപിയുടെ എക്കാലത്തെയും ആരോപണത്തിന്റെ തുടർച്ചയായാണ് ബിജെപിയുടെ പുതിയ നീക്കം. രാഹുൽ ഗാന്ധിക്ക് ഒരു ഗോത്ര പാരമ്പര്യവും ഇല്ലെന്ന ബിജെപി നിലപാട് മഹേന്ദ്രനാഥ് പാണ്ഡെ ആവർത്തിച്ചു. രാഹുൽ ഗാന്ധിയുടെ മുത്തച്ഛൻ ഒരു പാഴ്സിയായിരുന്നെന്നും അതിനാൽ പിതൃപാരമ്പര്യം അനുസരിച്ച് ഹിന്ദുവിന്റെ ഗോത്ര പാരമ്പര്യം അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം പറയുന്നു. അമ്മയുടെ പാരമ്പര്യം അനുസരിച്ചാണെങ്കിൽ രാഹുലിന്റേത് ഇറ്റ്ലസ് ഗോത്രമായിരിക്കുമെന്നുംഅദ്ദേഹം പരിഹസിച്ചു. അടുത്തിടെ രാജസ്ഥാനിലെ പുഷ്കർ ക്ഷേത്രത്തിലെത്തിയ രാഹുൽ ഗാന്ധി അവിടെ ചില പൂജാ പൂജാകർമ്മങ്ങൾ നടത്തിയിരുന്നു.പൂജാരിയായ ദിനനാഥ് കൗളിന്റെ നേതൃത്വത്തിലായിരുന്നു പൂജകൾ. തുടർന്ന് രാഹുൽ ഗാന്ധിയുടെ ക്ഷേത്ര ദർശനത്തിനെതിരെ ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ക്ഷേത്രദർശനം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് അവർ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെയും കുടുംബത്തിന്റെയും ഗോത്രത്തെ സംബന്ധിച്ച് പൂജാരി ദിനനാഥ് കൗൾ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. പൂജയ്ക്കായി ക്ഷേത്രത്തിൽ എത്തിയപ്പോൾ അദ്ദേഹം തന്റെ ഗോത്രം ദത്താത്രേയ ആണെന്നും, താൻ കശ്മീരി ബ്രാഹ്മണനാണെന്ന് പറഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഗോത്രം ദത്താത്രേയയാണ്. അദ്ദേഹം ഒരു കശ്മീരി ബ്രാഹ്മണനാണ്. മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, സോണിയ ഗാന്ധി, മനേക ഗാന്ധി തുടങ്ങിയവരെല്ലാം ഇവിടെ ക്ഷേത്രത്തിലെത്തി പൂജകൾ നടത്തിയിട്ടുണ്ട്. അതിന്റെ തെളിവുകളെല്ലാം ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്- എന്നും ദിനനാഥ് കൗൾ പറഞ്ഞിരുന്നു. Content Highlights:BJP, gotra, Rahul Gandhi, gotra Itlus, congress, Sonia Gandhi
from mathrubhumi.latestnews.rssfeed https://ift.tt/2zH6oFh
via
IFTTT